Gandhi Jayanti 2025: സഹനത്തിന്റേയും അഹിംസയുടേയും പ്രതീകമായ ബാപ്പുജിയുടെ ജന്മദിനം; ഇന്ന് ഗാന്ധി ജയന്തി

156th Celebration Of Gandhi Jayanti: ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി ​ഗാന്ധിജി പ്രവർത്തിച്ചിട്ടുണ്ട്. അവിടെയുടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1915-ൽ ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് നാട്ടിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രമായി മാറുകയായിരുന്നു.

Gandhi Jayanti 2025: സഹനത്തിന്റേയും അഹിംസയുടേയും പ്രതീകമായ ബാപ്പുജിയുടെ ജന്മദിനം; ഇന്ന് ഗാന്ധി ജയന്തി

Gandhi Jayanti

Published: 

02 Oct 2025 | 06:40 AM

എല്ലാ വർഷവും ഒക്ടോബർ രണ്ടിനാണ് നമ്മുടെ രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. ഇന്ന് രാഷ്ട്രപിതാവായ ​ഗാന്ധിജി ജനിച്ചിട്ട് 156 വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിവസത്തെ അഹിംസ ദിനമായി ആഘോഷിക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ സ്വന്തം ബാപ്പുജി. “ബാപ്പു” എന്നും “രാഷ്ട്രപിതാവ്” എന്നും മഹാത്മാ ഗാന്ധിജി അറിയപ്പെട്ടിരുന്നു.

1869-ൽ ഗുജറാത്തിലെ പോർബന്ദറിലാണ് മഹാത്മാ ഗാന്ധി ജനിച്ചത്. സഹനത്തിന്റേയും അഹിംസയുടേയും പ്രതീകമായാണ് ഗാന്ധിജിയെ കണ്ടിരുന്നത്. ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അ​ദ്ദേഹം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളെ സത്യഗ്രഹം സമരമാർഗമായിരുന്നു. പോരാട്ടങ്ങൾ അഹിംസയിലൂന്നിയായിരുന്നു. അതുകൊണ്ട് തന്നെ ​ഗാന്ധിജിയുടെ ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. ജീവിതത്തിലുടനീളം സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ രാജ്യം മുഴുവൻ പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

Also Read: പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക; ഗാന്ധിജയന്തി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി ​ഗാന്ധിജി പ്രവർത്തിച്ചിട്ടുണ്ട്. അവിടെയുടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1915-ൽ ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് നാട്ടിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രമായി മാറുകയായിരുന്നു.

ചമ്പാരൻ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ചു. ഇവയെല്ലാെ കൂടാതെ ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും അദ്ദേഹം ശക്തമായി പോരാടി. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, നെൽസൺ മണ്ടേല തുടങ്ങിയ മഹാരഥന്മാരെ സ്വാധീനിച്ചത് നമ്മുടെ സ്വന്തം ബാപ്പുജിയുടെ ചിന്തകളായിരുന്നു.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ