Crime News: കാമുകനുമായുള്ള വിഡിയോ കോളിനിടെ ജീവനൊടുക്കി യുവതി; യുവാവ് പിടിയിൽ
Woman Commits Suicide During Video Call: കാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി ജീവനൊടുക്കി. ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും പോലീസ് പറയുന്നു.

പ്രതീകാത്മക ചിത്രം
കാമുകനുമായുള്ള വിഡിയോ കോളിനിടെ ജീവനൊടുക്കി യുവതി. സംഭവത്തിൽ കാമുകനായ യുവാവിനെ പിടികൂടിയിട്ടുണ്ട്. തൻ്റെ കയ്യിൽ നിന്ന് വാങ്ങിയ ആഭരണങ്ങൾ തിരികെചോദിച്ചപ്പോൾ യുവാവ് ഭീഷണി മുഴക്കിയെന്നും അതുകൊണ്ടാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.
23 വയസുകാരിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ തിത്‌വാലയിലാണ് സംഭവം. യുവതിയുടെ കാമുകനെ പിടികൂടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രണയത്തിലായിരിക്കെ യുവാവ് മറ്റ് നിരവധി സ്ത്രീകളുമായും ബന്ധം പുലർത്തിയിരുന്നു എന്നും പോലീസ് വിശദീകരിച്ചു. ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തത്. പിന്നീട് ഇവർ പ്രണയബന്ധത്തിലാവുകയായിരുന്നു.
Also Read: Kerala rain alert september: ഓണം മാത്രമല്ല സെപ്റ്റംബർ മുഴുവൻ വെള്ളത്തിൽ…പുതിയ മുന്നറിയിപ്പെത്തി
കുടുംബം പറയുന്നതനുസരിച്ച് പലസമയങ്ങളിലായി യുവാവ് യുവതിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ യുവാവ് ഭീഷണിപ്പെടുത്തി. സ്വകാര്യ വിഡിയോകൾ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഭീഷണി കേട്ടതിന് പിന്നാലെ യുവതി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ഫോൺ പരിശോധിക്കുമ്പോൾ, ജീവനൊടുക്കുന്ന സമയത്ത് മകൾ കാമുകനുമായി വിഡിയോ കോളിലാണെന്ന് മനസ്സിലായതായി കുടുംബം അറിയിച്ചു. എന്നാൽ, പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് യുവതിയെ സംസ്കരിച്ചത്. ഇത് വിവാദമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.