Viral News: സ്ത്രീധനമായി കിട്ടിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരാചരമെന്ന് വരന്‍; പണം തിരികെ നല്‍കി; യുവാവിന്‌ കയ്യടി

Groom Returns Dowry: ഫെബ്രു. 14നായിരുന്നു വിവാഹം. കരാളിയ എന്ന ഗ്രാമത്തില്‍ വച്ച് നികിത എന്ന യുവതിയെയാണ് പരംവീര്‍ വിവാഹം കഴിച്ചത്. ആചാരപ്രകാരം കുതിരപ്പുറത്ത് എത്തിയാണ് ഇദ്ദേഹം വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് ആരംഭിച്ചതു മുതല്‍ വധുവിന്റെ ബന്ധുക്കള്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി

Viral News: സ്ത്രീധനമായി കിട്ടിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരാചരമെന്ന് വരന്‍; പണം തിരികെ നല്‍കി; യുവാവിന്‌ കയ്യടി

പ്രതീകാത്മക ചിത്രം

Published: 

18 Feb 2025 | 09:19 PM

ജയ്സാൽമീർ: വിവാഹച്ചടങ്ങിനിടെ സ്ത്രീധനമായി കിട്ടിയ തുക തിരികെ നല്‍കി വരന്‍ മാതൃകയായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സംഭവം. വിവാഹ ചടങ്ങുകൾക്കിടയിൽ സ്ത്രീധനമായി 5,51,000 രൂപയാണ് ലഭിച്ചത്. ചടങ്ങ് കഴിഞ്ഞയുടന്‍ വരന്‍ ആ പണം തിരികെ നല്‍കുകയായിരുന്നു. യുവാവിന്റെ ഈ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പരംവീര്‍ റാത്തോഡാണ് സ്ത്രീധനം തിരികെ നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയത്.

ഫെബ്രുവരി 14നായിരുന്നു വിവാഹം. കരാളിയ എന്ന ഗ്രാമത്തില്‍ വച്ച് നികിത ഭാട്ടി എന്ന യുവതിയെയാണ് പരംവീര്‍ വിവാഹം കഴിച്ചത്. തനത് ആചാരപ്രകാരം കുതിരപ്പുറത്ത് എത്തിയാണ് ഇദ്ദേഹം വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് ആരംഭിച്ചതു മുതല്‍ വധുവിന്റെ ബന്ധുക്കള്‍ വരന് നിരവധി സമ്മാനങ്ങള്‍ നല്‍കി.

ചുവന്ന പട്ട് കൊണ്ട് പൊതിഞ്ഞ ഒരു പ്ലേറ്റിലാണ് 5,51,000 രൂപ സ്ത്രീധനം ലഭിച്ചത്. സമൂഹത്തില്‍ സ്ത്രീധന സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതില്‍ തനിക്ക് ദുഃഖം തോന്നിയെന്ന് പരംവീര്‍ പറഞ്ഞു. ചടങ്ങ് തടസപ്പെടാതിരിക്കാന്‍ അപ്പോള്‍ അത് നിരസിച്ചില്ല. അതിനുശേഷം തന്റെ പിതാവിനോടും മറ്റ് കുടുംബാംഗങ്ങളോടും പണം തിരികെ നല്‍കുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.

Read Also : മൂന്ന് വിവാഹം, ഒമ്പത് മക്കളിൽ ഏഴ് പേർ മരണപ്പെട്ടു; ഭാര്യയുടെ പ്രേതത്തെ ഭയന്ന് 36 വർഷമായി ജീവിക്കുന്നത് സ്ത്രീവേഷത്തിൽ

ധാരാളം പഠിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസാണ് ലക്ഷ്യം. വിദ്യാസമ്പന്നരായവര്‍ സമൂഹത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്നെ ആരാണ് മാറ്റം വരുത്തേണ്ടതെന്ന് തോന്നി. സ്വയം മാതൃക കാണിക്കണം. മാതാപിതാക്കളുടെ പിന്തുണ ലഭിച്ചു. തനിക്കും സഹോദരിയുണ്ട്. ഇത്തരം ദുരാചരങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമൂഹത്തില്‍ എങ്ങനെ മാറ്റം കൊണ്ടുവരുമെന്നും, നാം ഓരോരുത്തരും ഇതിനായി ശ്രമിക്കണമെന്നും പരംവീര്‍ വ്യക്തമാക്കി.

ആചാരങ്ങളുടെ ഭാഗമായി ഞാൻ ഒരു തേങ്ങയും ഒരു രൂപ നാണയവും മാത്രമേ സ്വീകരിച്ചുള്ളൂവെന്ന് പരംവീറിന്റെ പിതാവും കര്‍ഷകനുമായ ഈശ്വര്‍ സിങ്ങും പറഞ്ഞു. സ്ത്രീധനം എന്ന ദുരാചരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് നികിത ഭാട്ടി.  വിവാഹത്തിന് ശേഷമാണ് നികിത പരീക്ഷയെഴുതിയത്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ