Guillain-Barre Syndrome: പൂനെയിൽ ജിബിഎസ് രോഗം അതിവേഗം പടരുന്നു; 73 പേർക്ക് കൂടി രോഗബാധ; ആശങ്ക

Guillain-Barré Syndrome: കഴിഞ്ഞ ദിവസം രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചിരുന്നു. ഇതിനു പുറമെ രോഗം ബാധിച്ച രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

Guillain-Barre Syndrome: പൂനെയിൽ ജിബിഎസ് രോഗം അതിവേഗം പടരുന്നു; 73 പേർക്ക് കൂടി രോഗബാധ; ആശങ്ക

Representative image

Published: 

25 Jan 2025 | 09:33 AM

മുംബൈ: മഹാരാഷ്ട്ര പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നു. വെള്ളിയാഴ്ച മാത്രം ആറ് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 73 ആയി. ചികിത്സയിൽ കഴിയുന്നതിൽ 47 പുരുഷന്മാരും 26 സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസം രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചിരുന്നു. ഇതിനു പുറമെ രോഗം ബാധിച്ച രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രണ്ട് രോഗികള്‍ വെന്‍റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.

ശരീരത്തിന്‍റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം. തുടക്കത്തിൽ 24 കേസുകൾ കണ്ടെത്തിയതിനെതുടർന്ന് ഇത് അന്വേഷിക്കുന്നതിനു സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച ഒരു റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർആർടി) രൂപീകരിച്ചിരുന്നു.

Also Read: ഗില്ലന്‍ ബാരി സിന്‍ഡ്രോം; മഹാരാഷ്ട്രയില്‍ ഒരാള്‍ മരിച്ചു

കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയ വഴിയാണ് രോ​ഗം പടരുന്നത് എന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഇതിനോടകം പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ അടക്കമുള്ളവയാണ് രോഗലക്ഷണം.

രണ്ട് ആഴ്ചയിലേറെ രോ​ഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടണമെന്ന് ആരോ​ഗ്യ വിദ​ഗ്‍ദർ പറയുന്നു. സാധാരണ ​ഗതിയിൽ മൃ​ഗങ്ങളുടെ കുടലിൽ കാണുന്ന ബാക്ടീരിയ ആണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശരിയായ രീതിയിൽ ഭക്ഷണം പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. ഈ രോഗം പിടിപ്പെടുന്ന ആളുകള്‍ക്ക് ബലഹീനത, കൈകാലുകളില്‍ മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രോ​ഗ ലക്ഷണങ്ങൾ

  • ബലക്ഷയം
  • വിരല്‍, കണങ്കാല്‍, കൈത്തണ്ട എന്നിവിടങ്ങളില്‍ മരവിപ്പ്
  • നടക്കാനോ പടികള്‍ കയറാനോ ഉള്ള പ്രയാസം
  • ഹൃദയമിടിപ്പ് ഉയരുക
  • ശ്വാസ തടസം അനുഭവപ്പെടല്‍
  • ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
  • വയറിളക്കം
  • ഛര്‍ദി
Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ