AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ഇന്ത്യയുടെ സിലിക്കണ്‍ വാലിയില്‍ കനത്ത ചൂട്; ബെംഗളൂരുവില്‍ എന്തുകൊണ്ട് ചൂട് കൂടുന്നു?

Bengaluru Heat Rising: What’s Behind the Surge in India’s Silicon Valley? രാവിലെ സൂര്യന്‍ ഉദിച്ച് വരുമ്പോള്‍ മുതല്‍ പ്രദേശത്ത് അനുഭവപ്പെടുന്നത് കനത്ത ചൂടാണ്. എന്‍ നിനോ താപനില 38 ഡിഗ്രി സെല്‍ഷ്യസ് കടക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധര്‍. ഏപ്രിലില്‍ അനുഭവപ്പെടുന്ന ചൂടിന്റെ ഇരട്ടിയായിരിക്കും മെയ് മാസത്തിലേതെന്ന വിലയിരുത്തലും അവര്‍ക്കുണ്ട്.

Bengaluru Weather: ഇന്ത്യയുടെ സിലിക്കണ്‍ വാലിയില്‍ കനത്ത ചൂട്; ബെംഗളൂരുവില്‍ എന്തുകൊണ്ട് ചൂട് കൂടുന്നു?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 22 Apr 2026 | 07:30 AM

ഇന്ത്യയിലൊന്നാകെ ചൂട് കൂുകയാണ്, എന്നാല്‍ ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ താപനില ക്രമാതീതമായി ഉയരുന്നത് എല്ലാവരെയും ഞെട്ടിക്കുന്നു. ഇന്ത്യയുടെ ഉദ്യാന നഗരം എന്നൊരു പേര് കൂടിയുണ്ട് ബെംഗളൂരുവിന്. ഈ വര്‍ഷത്തെ വേനലില്‍ ബെംഗളൂരു നഗരം ഒന്നാകെ വരണ്ടുണങ്ങി, പലരും നഗരം വിട്ട് മറ്റിടങ്ങളിലേക്ക് പോയി.

രാവിലെ സൂര്യന്‍ ഉദിച്ച് വരുമ്പോള്‍ മുതല്‍ പ്രദേശത്ത് അനുഭവപ്പെടുന്നത് കനത്ത ചൂടാണ്. എന്‍ നിനോ താപനില 38 ഡിഗ്രി സെല്‍ഷ്യസ് കടക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധര്‍. ഏപ്രിലില്‍ അനുഭവപ്പെടുന്ന ചൂടിന്റെ ഇരട്ടിയായിരിക്കും മെയ് മാസത്തിലേതെന്ന വിലയിരുത്തലും അവര്‍ക്കുണ്ട്.

എന്തുകൊണ്ട് താപനില ഉയരുന്നു?

ബെംഗളൂരുവിലെ വികസനം തന്നെയാണ് താപനില വര്‍ധിക്കുന്നതിന് പ്രധാന കാരണം. ദിനംപ്രതി ഉയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മറ്റും താപനില സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉയര്‍ത്തുന്നു. മാത്രമല്ല, ധാരാളം മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന നഗരത്തിലെ കാഴ്ച ഹൃദയഭേദകം തന്നെ. വികസനത്തിന്റെ പേരില്‍ മരങ്ങളായ മരങ്ങളെല്ലാം വെട്ടിനശിപ്പിച്ചു. ഇതോടെ പ്രകൃതിയുടെ തണലേറ്റ് ജീവിക്കാനുള്ള അവസരം പോലും നഗരവാസികള്‍ക്ക് നഷ്ടപ്പെട്ടു. നിലവില്‍ ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ നടക്കുന്നുണ്ട്. ഇത് ചൂട് ഇനിയും ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമുണ്ട്.

എന്താണ് എല്‍ നിനോ?

പസഫിക് മഹാസമുദ്രത്തില്‍ അമിതമായ ചൂട് മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് എല്‍ നിനോ. ഈ പ്രതിഭാസം അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. പസഫിക്കില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ തീര്‍ക്കുന്ന അപ്രതീക്ഷിതമായ താപനില വര്‍ധനവാണ്. ഓരോ വര്‍ഷവും ആഗോള താപനിലയില്‍ 01. മുതല്‍ 0.2 ഡിഗ്രി വരെ വര്‍ധനവ് സംഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

950 മില്ലിമീറ്ററാണ് ബെംഗളൂരുവില്‍ ഒരു വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. എന്നാല്‍ എല്‍ നിനോ പ്രതിഭാസം കാരണം മഴയുടെ അളവില്‍ 10 ശതമാനം വരെ കുറവ് സംഭവിക്കും. ബെംഗളൂരുവിലേക്ക് വെള്ളം എത്തുന്നത് പ്രധാനമായും കാവേരി വൃഷ്ടിപ്രദേശത്ത് നിന്നുമാണ്, ഇവിടെയും മഴയുടെ അളവ് കുറയാന്‍ തന്നെയാണ് പോകുന്നത്. മഴ കുറയുന്നതോടെ നഗരത്തില്‍ കനത്ത കുടിവെള്ളക്ഷാമവും രൂപപ്പെട്ടേക്കാം.

Also Read: Bengaluru Weather: ചൂടില്‍ പൊറുതിമുട്ടി ബെംഗളൂരുകാര്‍; വായു ഗുണനിലവാരം വളരെ മോശം

എന്നാല്‍ മഴ കുറയ്ക്കാനുള്ള കഴിവ് മാത്രമല്ല എല്‍ നിനോയ്ക്കുള്ളത്, കനത്ത മഴ പെയ്യിക്കാനും വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇതിന് സാധിക്കും. നഗരത്തില്‍ വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന കാര്യം പോലും പ്രവചനാതീതമാണ്.

സ്വയം സുരക്ഷിതരാകാം

ചൂട് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. പകല്‍ 10നും 4നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാം. പുറത്ത് പോകേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഷാളും കുടയുമെല്ലാം ഉപയോഗിച്ച് സൂര്യനില്‍ നിന്ന് സംരക്ഷണം നേടണം. മാത്രമല്ല, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കാം, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങളാണ് വേനലില്‍ നല്ലത്. പീച്ച്, മഞ്ഞ തുടങ്ങിയ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളും ധരിക്കാം.

Follow Us