AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru – Kerala train ticket: ബെംഗളൂരു – കേരള ട്രെയിൻ ടിക്കറ്റ് ക്ഷാമം രൂക്ഷം, വെയ്റ്റിങ് ലിസ്റ്റ് പരിധിയും കഴിഞ്ഞു

Heavy Crowd Due to Christmas Holidays in Trains from Bengaluru to Kerala : ഈ വർഷം 60 ദിവസം മുൻപ് റിസർവേഷൻ ആരംഭിച്ചപ്പോൾ തന്നെ തിരക്ക് വ്യക്തമായിരുന്നു. റിസർവേഷൻ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽത്തന്നെ മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

Bengaluru – Kerala train ticket: ബെംഗളൂരു – കേരള ട്രെയിൻ ടിക്കറ്റ് ക്ഷാമം രൂക്ഷം, വെയ്റ്റിങ് ലിസ്റ്റ് പരിധിയും കഴിഞ്ഞു
Image for representation purpose onlyImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 08 Dec 2025 16:55 PM

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര സീസൺ ആരംഭിച്ചതോടെ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൻ തിരക്ക്. ഡിസംബർ 19 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ പ്രധാന ട്രെയിനുകളിലെ റിസർവേഷൻ പൂർണ്ണമായി അവസാനിച്ചു. പല ട്രെയിനുകളിലും നിലവിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്.

Also Read: Goa Mishap Ex-gratia: ഗോവയിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം

 

റിസർവേഷൻ നില

 

  1. ഐലൻഡ് എക്സ്പ്രസ് (കന്യാകുമാരി): ഡിസംബർ 19 മുതൽ 24 വരെ ടിക്കറ്റ് ലഭ്യമല്ല (‘റിഗ്രറ്റ്’ കാണിക്കുന്നു). 25, 26, 27 തീയതികളിലെ റിസർവേഷനും തീർന്നു.
  2. ഹംസഫർ എക്സ്പ്രസ് (തിരുവനന്തപുരം നോർത്ത്): ഡിസംബർ 19-നുള്ള റിസർവേഷൻ തീർന്നു.
  3. മൈസൂരു-തിരുവനന്തപുരം എക്സ്പ്രസ്: ഡിസംബർ 19 മുതൽ അടുത്ത ഒരു മാസത്തേക്ക് സ്ലീപ്പർ, തേഡ് എസി ക്ലാസുകളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ ലഭ്യമല്ല.
  4. ഗരീബ് രഥ് എക്സ്പ്രസ് (തിരുവനന്തപുരം): ഡിസംബർ 18 മുതൽ 30 വരെ വെയിറ്റിങ് ലിസ്റ്റിലാണ്. ഡിസംബർ 21-ന് വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലാണ്.
  5. വന്ദേഭാരത് എക്സ്പ്രസ് (എറണാകുളം): ഡിസംബർ 31 വരെ ചെയർകാറിൽ വെയിറ്റിങ് ലിസ്റ്റ്. എക്സിക്യൂട്ടീവ് ക്ലാസിൽ റിസർവേഷൻ അവസാനിച്ചു.
  6. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് (മലബാർ): ഡിസംബർ 19, 20, 23, 24, 25 തീയതികളിൽ സ്ലീപ്പർ ക്ലാസിൽ റിസർവേഷൻ തീർന്നു.

ഈ വർഷം 60 ദിവസം മുൻപ് റിസർവേഷൻ ആരംഭിച്ചപ്പോൾ തന്നെ തിരക്ക് വ്യക്തമായിരുന്നു. റിസർവേഷൻ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽത്തന്നെ മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ വിറ്റുപോയിരുന്നു. നിലവിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ, യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ക്രിസ്മസ്-പുതുവത്സര പ്രത്യേക ട്രെയിൻ സർവീസുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.