AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: ബെംഗളൂരു വിമാനത്താവളത്തില്‍ ശരവേഗത്തിലെത്താം; നമ്മ മെട്രോ ബ്ലൂ ലൈന്‍ നിര്‍മ്മാണം ഇങ്ങനെ

Bengaluru Airport Namma Metro Project: ബെംഗളൂരു ബ്ലൂ ലൈന്‍ മെട്രോയുടെ സമയബന്ധിതമായ നിര്‍മ്മാണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നാനോ മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിക്കും. മെട്രോ നിര്‍മ്മാണത്തിനും അനുബന്ധ റോഡ്-അടിസ്ഥാന സൗകര്യ വികസനത്തിനും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഗ്രൂപ്പില്‍ അംഗമാകും.

Namma Metro: ബെംഗളൂരു വിമാനത്താവളത്തില്‍ ശരവേഗത്തിലെത്താം; നമ്മ മെട്രോ ബ്ലൂ ലൈന്‍ നിര്‍മ്മാണം ഇങ്ങനെ
നമ്മ മെട്രോImage Credit source: TV9 Network
shiji-mk
Shiji M K | Published: 08 Dec 2025 17:04 PM

ബെംഗളൂരു: നമ്മ മെട്രോ ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും. മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. നമ്മ മെട്രോ ബ്ലൂ ലൈനിന്റെ നിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2026 ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ കെആര്‍ പുരയുമായി ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യഘട്ട മെട്രോ നിര്‍മ്മാണം.

ബെംഗളൂരു ബ്ലൂ ലൈന്‍ മെട്രോയുടെ സമയബന്ധിതമായ നിര്‍മ്മാണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നാനോ മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിക്കും. മെട്രോ നിര്‍മ്മാണത്തിനും അനുബന്ധ റോഡ്-അടിസ്ഥാന സൗകര്യ വികസനത്തിനും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഗ്രൂപ്പില്‍ അംഗമാകും. മെട്രോയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒആര്‍ആറിലൂടെ കര്‍ണാടക സര്‍ക്കാര്‍ റോഡ് നവീകരണത്തിനായി 450 കോടി രൂപ അനുവദിച്ചു.

2025ല്‍ 96 കിലോമീറ്ററായിരുന്ന നമ്മ മെട്രോ 2027 ഓടെ 175 കിലോമീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്ലൂ ലൈന്‍ നിര്‍മ്മാണം. ബെംഗളൂരുവിലുടനീളം, പ്രത്യേകിച്ച് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.

Also Read: Namma Metro: ഓരോ 4 മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോയില്‍ പുതിയ നീക്കം

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുര വരെയുള്ള ബ്ലൂ ലൈന്‍ നിര്‍മ്മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാകും. കെആര്‍ പുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന അടുത്ത ഘട്ടം 2027 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം. അതിന് പിന്നാലെ ഹെബ്ബാള്‍ മുതല്‍ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാത നിര്‍മ്മാണവും നടത്തും. ആകെ 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂ ലൈനിന് ഏകദേശം 15,000 കോടി രൂപയാണ് നിര്‍മ്മാണം ചെലവ് പ്രതീക്ഷിക്കുന്നത്.