Mumbai heavy rain: കനത്ത മഴ ചതിച്ചു; മുംബൈയിൽ വ്യാപക നാശനഷ്ടം

Heavy rain At Mumbai and its surrounding areas: മഴ കണക്കിലെടുത്ത് ഇന്ന് മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു.

Mumbai heavy rain: കനത്ത മഴ ചതിച്ചു; മുംബൈയിൽ വ്യാപക നാശനഷ്ടം

Heavy rain at mumbai

Updated On: 

09 Jul 2024 | 07:55 AM

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ പരക്കെ വെള്ളക്കെട്ടു രൂപപ്പെട്ടു. പുലർച്ചെ പെയ്ത കനത്ത മഴയാണ് ന​ഗരത്തെ പ്രതിസന്ധിയിലാക്കിയത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വ്യാപക നാശനഷ്ടങ്ങളും മുംബൈയിൽ ഉണ്ടായി എന്നാണ് വിവരം. ട്രാക്കുകളിൽ വെള്ളം കയറിയതോടെയാണ് ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയത്. ദീർഘദൂര ട്രെയിനുകളിൽ ചിലതു റദ്ദാക്കിയെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ച് മറ്റു ചില സർവീസുകൾ പുനഃക്രമീകരിച്ചെന്നാണ് വിവരം. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ 50 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ മുംബൈ വഴി പോകേണ്ട ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. വിമാനയാത്രികർ ഏകദേശം മണിക്കൂറുകളോളമാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ബസുകൾ കൂടി മുടങ്ങിയതോടെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പുലർച്ചെ ഒന്നു മുതൽ രാവിലെ ഏഴുവരെ തുടർച്ചയായി മഴ പെയ്തതാണ് മുംബൈയെ നിശ്ചലാവസ്ഥയിൽ എത്തിച്ചത്.

ALSO READ : ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യ

ആറു മണിക്കൂറിനിടെ 300 മില്ലീ മീറ്റർ മഴയാണ് നഗരത്തിൽ പെയ്തത് എന്നാണ് കണക്ക്. മഴ കുറച്ചൊന്നു ശമിച്ചപ്പോൾ ഉച്ചയോടെ ലോക്കൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. എന്നാലും മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ എല്ലാം ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മുംബൈയിലെയും സംസ്ഥാനത്തെയും വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്തു.

മുംബൈ നിവാസികളോട് വീടിന് പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും സഹായത്തിനോ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങൾക്കോ ​​ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബിഎംസി) മെയിൻ കൺട്രോൾ റൂമിൻ്റെ കോൺടാക്റ്റ് നമ്പറായ 1916 ഡയൽ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ