AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Himachal Pradesh Weather: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; ഹിമാചലിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത

Himachal Pradesh Weather Today: ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Himachal Pradesh Weather: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; ഹിമാചലിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത
Himachal Pradesh WeatherImage Credit source: PTI
Sarika KP
Sarika KP | Published: 30 Jun 2025 | 09:30 AM

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാ​ഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബിലാപ്‌സൂർ, ഹാമിർപൂർ, കംഗ്ര, മാണ്ഡി, ഷിംല, സോളൻ, സിർമൗർ, ഉന, കുളു, ചമ്പ ജില്ലകളിലാണ് ഹിമാചലിൽ റെഡ് അലർട്ട്. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, നൈനിറ്റാൾ, തുടങ്ങിയ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Also Read:ഭോപ്പാലിലെ 90 ഡിഗ്രി വളവുള്ള മേൽപ്പാലം; ഏഴ് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഉത്തരകാശിയിൽ മേഘവിസ്‌ഫോടനമുണ്ടായി. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായിരുന്നു. ഇതിൽ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ള ഏഴ് പേർക്കായി തിരച്ചില്‍ നടത്തി വരികയാണ്. ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

അതേസമയം അടുത്ത രണ്ട് ദിവസം കൂടി ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.