India Pakistan Tensions: അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശം; ആളുകളെ ഒഴിപ്പിച്ചു,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

High Alert in Border States: രാജസ്ഥാൻ, ​ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ജമ്മു കശ്മീരിൽ അതിർത്തി ​ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

India Pakistan Tensions: അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശം; ആളുകളെ ഒഴിപ്പിച്ചു,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

High Alert In Border States (1)

Updated On: 

10 May 2025 06:59 AM

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജസ്ഥാൻ, ​ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ജമ്മു കശ്മീരിൽ അതിർത്തി ​ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകരുതലുകൾ ഇവ:

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി​ഗ്രാമങ്ങളിൽ‌ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ താൽക്കാലികമായി റദ്ദുചെയ്തു.

പഞ്ചാബ്: പാകിസ്ഥാനിൽ നിന്ന് 532 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇവിടുത്തെ സർക്കാർ ഉദ്യോ​ഗസ്ഥരുടെ അവധി റദ്ദ് ചെയ്യ്തു. പഠാൻകോട്ട്, അമൃത്‌സർ, ജലന്തർ, ഹോഷിയാർപുർ, മൊഹാലി, ഗുരുദാസ്പുർ, ചണ്ഡിഗഡ് എന്നീ ജില്ലകളിൽ രാത്രി വൈദ്യുതി വിഛേദിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നേരിട്ടു ക്ലാസുകൾ നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ റദ്ദ് ചെയ്തു.

Also Read:‘പ്രതിസന്ധിയെ നേരിടാൻ സജ്ജരാകുക’: ബാങ്കുകളോട് മന്ത്രി നിർമല സീതാരാമൻ

രാജസ്ഥാൻ: 1,000 കിലോമീറ്ററിലധികം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ശ്രീഗംഗാനഗർ ബിക്കാനിർ, ജോധ്പുർ, ജയ്സൽമേർ, ബാർമർ എന്നീ അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാർമറിലും ജയ്സൽമേറിലും, ജോധ്പുരിലും രാത്രി മുതൽ വൈദ്യുതി മുടങ്ങും. ബിക്കാനിറിലും ശ്രീഗംഗാനഗറിലും പടക്കങ്ങളും ഡ്രോൺ പറത്തലും നിരോധിച്ചിട്ടുണ്ട്. ഗംഗാനഗറിൽ രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബിക്കാനിർ, കിഷൻഗഡ്, ജോധ്പുർ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.

​ഗുജറാത്ത്: പാക്കിസ്ഥാനുമായി കര, കടൽ അതിർത്തികൾ പങ്കിടുന്ന സംസ്ഥാനമാണ് ​​ഗുജറാത്ത്. ഇവിടുത്തെ തീരദേശങ്ങളിലെ ജനങ്ങൾക്ക് അതീവ ജാഗ്രതാനിർദേശമാണ് നൽകിയിട്ടുള്ളത്. പോലീസ് ഉദ്യേ​ഗസ്ഥരുടെ അവധികൾ റദ്ദ് ചെയ്തു. ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക ജില്ലകളിൽ തീരദേശഗ്രാമങ്ങളിലും ബോട്ട് ലാൻഡിങ് പോയിന്റുകളിലും പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ രക്തവും അടിയന്തര മരുന്നുകളും സംഭരിക്കാനും പമ്പുകളോടു ഇന്ധനം നിറച്ചുവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം