Ethanol In Petrol: 2023ന് മുൻപുള്ള വാഹനങ്ങൾക്ക് 20 ശതമാനം വരെ മൈലേജ് കുറയും; പണിയായത് കേന്ദ്രസർക്കാർ നീക്കം

High Ethanol In Petrol Is A Setback For Vehicle Owners: പെട്രോളിൽ എഥനോൾ വർധിപ്പിച്ച കേന്ദ്രസർക്കാരിൻ്റെ നീക്കത്തിന് പല ഗുണങ്ങളുമുണ്ടെങ്കിലും വാഹന ഉടമകൾക്ക് ഇത് തിരിച്ചടിയാണ്. വാഹനങ്ങള്ള്ൽ സാരമായി മൈലേജ് കുറഞ്ഞേക്കാമെന്നാണ് കണ്ടെത്തൽ.

Ethanol In Petrol: 2023ന് മുൻപുള്ള വാഹനങ്ങൾക്ക് 20 ശതമാനം വരെ മൈലേജ് കുറയും; പണിയായത് കേന്ദ്രസർക്കാർ നീക്കം

പ്രതീകാത്മക ചിത്രം

Published: 

04 Aug 2025 | 10:14 AM

പെട്രോളിൽ കേന്ദ്രം 20 ശതമാനം വരെ എഥനോൾ വർധിപ്പിച്ചിരിക്കുകയാണ്. 2030ഓടെ ലക്ഷ്യത്തിലെത്താനായിരുന്നു പദ്ധതി. എന്നാൽ, ഈ വർഷം തന്നെ കേന്ദ്രം 20 ശതമാനം എഥനോൾ എന്ന നേട്ടത്തിലെത്തി. ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്തെ വാഹന ഉടമകൾക്ക് ഇത് അത്ര നല്ലതല്ലെന്നാണ് കണ്ടെത്തൽ.

2014ലാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി ഉത്പാദക അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. പെട്രോളിൽ എഥനോൾ വർധിപ്പിച്ച് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. 2011 മുതൽ എഥനോൾ ഉത്പാദനത്തിലൂടെ കർഷകർക്ക് 118 ലക്ഷം കോടി രൂപ ലഭിച്ചു. എഥനോൾ ഉത്പാദിപ്പിക്കുന്ന ഡിസ്റ്റിലറികൾക്ക് ഇക്കാലയളവിൽ 1.96 ലക്ഷം കോടി രൂപയും അധികവരുമാനമായി ലഭിച്ചു. പാരിസ്ഥിതികമായും എഥനോൾ നിർമ്മാണം ഏറെ ഗുണകരമാണ്. ഈ നീക്കത്തിലൂടെ 698 ലക്ഷം ടൺ വരെ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനമാണ് കുറച്ചത്.

Also Read: Kamal Haasan: ‘നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു’; നീറ്റിനെതിരെ വിമർശനവുമായി കമൽഹാസൻ

എന്നാൽ, 2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ എഥനോൾ അധികമായി ചേർത്ത പെട്രോൾ ദോഷങ്ങളുണ്ടാക്കും. എഞ്ചിനുകളെ വേഗത്തിൽ നശിപ്പിച്ച് മൈലേജ് കുറയ്ക്കും. ഈ വാഹനങ്ങൾക്ക് 20 ശതമാനം വരെ മൈലേജ് കുറയാമെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെ വേഗത്തിൽ നശിപ്പിക്കുന്ന ഈ പെട്രോളിന് വില കുറയില്ലെന്നത് വിമർശനങ്ങളുണ്ടാക്കുന്നുണ്ട്.

എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഇത്തരം വാഹനങ്ങൾക്ക് വലിയ ദോഷമുണ്ടാവുമെന്ന് ഹീറോ മോട്ടോകോർപ് പറഞ്ഞു. ഗ്യാസ്കറ്റ്, ഒ-റിങ്സ് പോലുള്ള ഭാഗങ്ങൾക്ക് പകരം പുതിയ തരം പെട്രോളിൽ പ്രവർത്തിക്കുന്ന ഭാഗങ്ങൾ ഘടിപ്പിക്കണമെന്നും കമ്പനി അറിയിച്ചു. മറ്റൊരു വാഹനനിർമാതാക്കളായ ടിവിഎസും ഇക്കാര്യം ആവർത്തിച്ചു. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് തുരുമ്പെടുക്കാനുള്ള സാധ്യത വർധിപ്പിക്കും. എഥനോളിൻ്റെ നിർമ്മാണം എങ്ങനെയാണെന്നതിനനുസരിച്ച് മറ്റ് ചില പ്രശ്നങ്ങളും ഉണ്ടായേക്കാമെന്നും ടിവിഎസ് പറഞ്ഞു.

Related Stories
Republic Day Parade 2026 : റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിലെ ധീരതയുടെ പ്രകടനം; എവിടെ, എപ്പോൾ ലൈവായി കാണാം?
Viral Video: ‘അമ്മയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, അവ‍ർ എന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്’; യുവതിയുടെ വീഡിയോ വൈറൽ
സാധാരണക്കാരന്റെ വന്ദേഭാരത് ഇനി കേരളത്തിലും; അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക്‌ പച്ചക്കൊടി വീശി മോദി
Republic Day 2026: പരേഡില്‍ പുരുഷസംഘത്തെ നയിക്കാന്‍ എത്തുന്നത് വനിതാ സിആര്‍പിഎഫ് ഓഫീസര്‍; ആരാണ് സിമ്രാന്‍ ബാല?
Namma Metro: ഹെബ്ബാല്‍-സര്‍ജാപൂര്‍ റൂട്ടിലും മെട്രോ; പദ്ധതിക്ക് തുടക്കം
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ