AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്ത്യൻ മുഖച്ഛായ മാറ്റിയ 25 വിപ്ലവകരമായ ആശയങ്ങൾ: മോദി ഭരണത്തിൽ 25 വർഷങ്ങൾ

പൊതുവായ കാർഷിക ഉപദേശങ്ങൾക്ക് പകരം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും നേരിട്ട് കർഷകരിലേക്ക് എത്തിയപ്പോൾ സാമ്പത്തിക ശേഷിയുള്ളവർ തങ്ങളുടെ എൽ.പി.ജി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിപ്പിച്ചു. പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സമഗ്ര പദ്ധതി. തുടങ്ങി ഒന്നിലധികം പദ്ധതികൾ.

ഇന്ത്യൻ മുഖച്ഛായ മാറ്റിയ 25 വിപ്ലവകരമായ ആശയങ്ങൾ: മോദി ഭരണത്തിൽ 25 വർഷങ്ങൾ
Pm Modi 25 YearsImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 07 Oct 2026 | 08:16 AM

ന്യൂഡൽഹി: ഏതൊരു രാജ്യവും അതിൻ്റെ വികസന പാതയിലേക്ക് കുതിക്കണമെങ്കിൽ ഭരണകൂടങ്ങൾ മാറിയാൽ മാത്രം പോരാ. അടിസ്ഥാനപരമായ ചിന്താഗതികളിൽ തന്നെ മാറ്റം വരണം. പതിറ്റാണ്ടുകളായി തുടരുന്ന പരമ്പരാഗത ശൈലികൾക്ക് വിട നൽകി, നവീനമായ കാഴ്ചപ്പാടുകളോടെ രാജ്യത്തെ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽനൂറ്റാണ്ട് നീണ്ട ഭരണനേതൃത്വത്തിൽ നിന്നുള്ള 25 സുപ്രധാന ആശയങ്ങൾ ശ്രദ്ധേയമാകുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദം മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ കാലളയവ് വരെയും അദ്ദേഹം രാജ്യത്തെ മുൻനിരയിലേക്ക് നയിച്ച ആ 25 വിപ്ലവകരമായ ആശയങ്ങൾ താഴെ പറയുന്നവയാണ്.

1. വൈബ്രന്റ് ഗുജറാത്ത് (2003)

നിക്ഷേപങ്ങൾക്കായി കേന്ദ്രസർക്കാരിനെ മാത്രം ഉറ്റുനോക്കിയിരുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തി, ആഗോള നിക്ഷേപകരെ നേരിട്ട് സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ട് ‘മത്സരാധിഷ്ഠിത ഫെഡറലിസത്തിന്’ (Competitive Federalism) അടിത്തറയിട്ടു.

2. റൺ ഉത്സവ്

2001-ലെ ഭൂകമ്പത്തിന് ശേഷം വിജനമായിക്കിടന്ന കച്ച് മേഖലയിലെ വെളുത്ത ഉപ്പ് മരുഭൂമിയെ, പാരമ്പര്യ കലകളെയും കരകൗശലങ്ങളെയും കോർത്തിണക്കി ലോകോത്തര സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി.

Also Read: Chennai Metro: പൂന്തമല്ലി റൂട്ടിൽ മെട്രോ, ഉദ്ഘാട തീയതി പുറത്ത്; വിജയ് – മോദി ഒരുമിച്ചെത്തും

3. കൃഷി മഹോത്സവം

പൊതുവായ കാർഷിക ഉപദേശങ്ങൾക്ക് പകരം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും നേരിട്ട് കർഷകരിലേക്ക് എത്തി മണ്ണ് പരിശോധനാ കാർഡുകളുടെ (Soil Health Card) അടിസ്ഥാനത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്പാദനക്ഷമത വർദ്ധിപ്പിച്ചു.

4. വാഞ്ചെ ഗുജറാത്ത്

വായനയെ ഒരു സാമൂഹിത സംസ്കാരമാക്കി മാറ്റുന്നതിനായി ഗ്രന്ഥശാലകളെ ശാക്തീകരിക്കുകയും സംസ്ഥാനവ്യാപകമായി ആളുകളെ ഒന്നിച്ച് പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത വിജ്ഞാന മുന്നേറ്റം.

5. ജനപങ്കാളിത്തം (ജനഭാഗീദാരി)

ജനങ്ങളെ വെറും ഗുണഭോക്താക്കൾ മാത്രമായി കാണാതെ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ചർച്ചകളിലൂടെയും രാജ്യത്തിന്റെ നയരൂപീകരണത്തിലും വികസനത്തിലും നേരിട്ട് പങ്കാളികളാക്കി.

6. മൻ കി ബാത്

സാധാരണ പൗരന്മാരുടെ വിജയഗാഥകൾ പങ്കുവെച്ചുകൊണ്ടും ശുചിത്വം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ജനപിന്തുണ തേടിക്കൊണ്ടും പ്രധാനമന്ത്രി എല്ലാ മാസവും റേഡിയോയിലൂടെ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന സവിശേഷ പരിപാടി.

7. കൊളോണിയൽ അവശിഷ്ടങ്ങളിൽ നിന്നുള്ള മോചനം: ദേശീയ ആത്മാഭിമാനം

ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മപ്പെടുത്തലുകൾ നീക്കം ചെയ്ത് നഗരങ്ങൾക്കും റോഡുകൾക്കും സ്ഥാപനങ്ങൾക്കും ഭാരതീയ പൈതൃകം വിളിച്ചോതുന്ന പേരുകൾ നൽകി സാംസ്കാരിക സ്വത്വവും ആത്മാഭിമാനവും വീണ്ടെടുത്തു.

8. ‘ഗിവ് ഇറ്റ് അപ്’ (Give It Up) ക്യാമ്പയിൻ

സാമ്പത്തിക ശേഷിയുള്ളവർ തങ്ങളുടെ എൽ.പി.ജി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തു. ഇതുവഴി ലഭിച്ച തുക ഉപയോഗിച്ച് ‘ഉജ്ജ്വല’ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി.

9. അന്താരാഷ്ട്ര യോഗാ ദിനം: ആഗോളതലത്തിൽ ഭാരതീയ പാരമ്പര്യം

ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിപ്പിച്ചു. ഇന്ന് 190-ലധികം രാജ്യങ്ങൾ ഇത് ആചരിക്കുകയും ആഗോള ആരോഗ്യരംഗത്ത് ഭാരതത്തിന്റെ പങ്ക് അടയാളപ്പെടുത്തുകയും ചെയ്യുന്നു.

10. ബേഠി ബച്ചാവോ, ബേഠി പഠാവോ

ലിംഗാനുപാതത്തിലെ അന്തരം കുറയ്ക്കുന്നതിനും പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സമഗ്ര പദ്ധതി.

11. ജനകീയ പദ്മ പുരസ്കാരങ്ങൾ (Peoples Padma)

പ്രമുഖർക്ക് മാത്രം ഒതുങ്ങിനിന്നിരുന്ന പദ്മ പുരസ്കാരങ്ങളെ, നിശബ്ദമായി സമൂഹത്തെ സേവിക്കുന്ന അടിത്തട്ടിലെ യഥാർത്ഥ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന ജനകീയ വേദിയാക്കി മാറ്റി.

12. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്: നാനാത്വത്തിൽ ഏകത്വം

വ്യത്യസ്ത സംസ്ഥാനങ്ങൾ തമ്മിൽ ഭാഷ, വിദ്യാഭ്യാസം, കല, സംസ്കാരം, ഭക്ഷ്യവിഭവങ്ങൾ എന്നിവ പരസ്പരം കൈമാറുന്നതിലൂടെ ദേശീയോദ്ഗ്രഥനം ഉറപ്പാക്കുന്ന പദ്ധതി.

13. യു.പി.ഐ (UPI): ഡിജിറ്റൽ പണമിടപാടിലെ വിപ്ലവം

സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ കാതലായ മാറ്റം വരുത്തിയ ഡിജിറ്റൽ സംവിധാനം. ഇന്ന് ആഗോളതലത്തിൽ നടക്കുന്ന റിയൽ-ടൈം ഡിജിറ്റൽ ഇടപാടുകളിൽ പകുതിയോളം ഇന്ത്യയുടെ യു.പി.ഐ വഴിയാണ് നടക്കുന്നത്.

14. ഖേലോ ഇന്ത്യ: ഗ്രാമീണ കായിക പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരൽ

നഗരങ്ങളിൽ ഒതുങ്ങിയിരുന്ന കായിക പരിശീലനങ്ങളെയും അവസരങ്ങളെയും ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ച്, അടിസ്ഥാന തലത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലോകോത്തര പരിശീലനം ഉറപ്പാക്കി.

15. ഒരു ജില്ല, ഒരു ഉൽപ്പന്നം (ODOP)

ഓരോ ജില്ലയിലെയും പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിനായി ബ്രാൻഡിംഗും ജി.ഐ ടാഗും ഇ-കൊമേഴ്‌സ് പിന്തുണയും നൽകുന്ന പദ്ധതി.

16. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് & വൈബ്രന്റ് വില്ലേജസ്

വികസനം എത്താത്ത പിന്നോക്ക ജില്ലകളെയും അതിർത്തി ഗ്രാമങ്ങളെയും തത്സമയ ഡാറ്റാ നിരീക്ഷണത്തിലൂടെയും മത്സരബുദ്ധിയോടെയുള്ള വികസന പ്രവർത്തനങ്ങളിലൂടെയും ദേശീയ മുഖ്യധാരയിലേക്ക് എത്തിച്ചു.

17. പരീക്ഷാ പേ ചർച്ച: പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ ഒരു വേദി

വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരീക്ഷാ ഭയം അകറ്റുന്നതിനായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ദേശീയതലത്തിൽ തുറന്ന ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്ത സംരംഭം.

18. സ്റ്റാച്യു ഓഫ് യൂണിറ്റി: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ഒരു പിന്നോക്ക ആദിവാസി മേഖലയിൽ നിർമ്മിക്കപ്പെട്ട സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ ഇന്ന് കോടിക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുകയും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

19. വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ആധുനിക അതിവേഗ ട്രെയിൻ ശൃംഖല. അത്യാധുനിക സൗകര്യങ്ങളോടൊപ്പം റെയിൽവേ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ തെളിയിച്ചു.

20. ആത്മനിർഭർ ഭാരത്

പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, അർദ്ധചാലകങ്ങൾ (സെമികണ്ടക്ടറുകൾ) തുടങ്ങിയ നിർണായക മേഖലകളിൽ ഇറക്കുമതി ആശ്രിതത്വം കുറച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്ന പദ്ധതി.

21. വോക്കൽ ഫോർ ലോക്കൽ

തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും പരമ്പരാഗത കൈത്തറി-കരകൗശല മേഖലകൾക്കും പുതുജീവൻ പകർന്നു.

22. മിഷൻ ലൈഫ് (LiFE)

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം വെറും സർക്കാർ നിയമങ്ങളിൽ ഒതുങ്ങാതെ, ഓരോ പൗരന്റെയും ദൈനംദിന ശീലങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടുത്തണമെന്ന് ആഗോള വേദിയിൽ (COP26) ഇന്ത്യ ആഹ്വാനം ചെയ്തു.

23. ശ്രീ അന്ന (മില്ലറ്റുകൾ)

കുറഞ്ഞ വെള്ളത്തിൽ വിളയുന്നതും പോഷകസമ്പുഷ്ടവുമായ ചെറുധാന്യങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിക്കൊടുക്കുകയും, ഐക്യരാഷ്ട്രസഭ വഴി 2023-നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കാൻ ഇന്ത്യ നേതൃത്വം നൽകുകയും ചെയ്തു.

24. നാരീശക്തി വന്ദൻ

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ചരിത്രപരമായ നിയമം പാസാക്കിക്കൊണ്ട് സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനം നൽകി.

25. ആണവോർജ്ജ മേഖലയിലെ പരിഷ്കാരങ്ങൾ

സർക്കാരിന്റെ കുത്തകയായിരുന്ന ആണവോർജ്ജ മേഖലയെ ആധുനിക നിയന്ത്രണങ്ങളോടെ വിദേശ-സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തുകൊണ്ട് രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ സുരക്ഷയ്ക്ക് ശക്തമായ അടിത്തറയൊരുക്കി.

Follow Us