AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Emergency Alerts: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഫോണുകള്‍ വഴി എമര്‍ജന്‍സി അലര്‍ട്ട്; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Emergency Alerts On Android And iPhone: ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഫോണിൽ അല‍ർട്ടുകൾ ലഭിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം,

Emergency Alerts: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഫോണുകള്‍ വഴി എമര്‍ജന്‍സി അലര്‍ട്ട്; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
പ്രതീകാത്മക ചിത്രംImage Credit source: Freepik
Nithya Vinu
Nithya Vinu | Published: 11 May 2025 | 11:33 AM

ഇന്ത്യ പാക് സംഘർത്തിന്റെ ഭാവി ചോദ്യ ചിഹ്നമായി മാറുകയാണ്. വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയ്യാറായെങ്കിലും പാകിസ്താൻ പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഫോണുകളിൽ തത്സമയ അലേർട്ടുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രവർത്തിക്കാനും സുരക്ഷിതരായിരിക്കാനും ഇത് നിങ്ങൾക്ക് മതിയായ സമയം നൽകിയേക്കാം. ആൻഡ്രോയിഡിലും ഐഫോണിലും സർക്കാരിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും അടിയന്തര അലേർട്ടുകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.

ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്നതിനായി ഈ സംവിധാനം ഉപയോഗിച്ച് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയുള്ള ഫ്‌ളാഷ് സന്ദേശം ഫോണുകളില്‍ ലഭിക്കും. ഫോണിൽ അല‍ർട്ടുകൾ ലഭിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം,

ആൻഡ്രോയിഡ് ഫോണുകളിൽ

സെറ്റിങ്സ് തുറക്കുക

സ്ക്രോൾ ചെയ്ത് സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

വയ‍ർലെസ് എമർജൻസ് അലർട്ട് തിരഞ്ഞെടുക്കുക.

ലഭ്യമായ എല്ലാ അലേർട്ട് ഓപ്ഷനുകളും ഓൺ ആക്കുക.

Samsung, Xiaomi, OnePlus പോലുള്ള ഫോണുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ ഫോൺ മോഡലിനെ ആശ്രയിച്ച് “വയർലെസ് എമർജൻസി അലേർട്ടുകൾ” അഡ്വാൻസ്ഡ്, മോർ സെറ്റിംഗ്സ് അല്ലെങ്കിൽ സെൽ ബ്രോഡ്കാസ്റ്റ് എന്നിവയ്ക്ക് കീഴിൽ കണ്ടേക്കാം.

ഐഫോൺ ഉപയോക്താക്കൾക്കായി

സെന്റിങ്സ് തുറന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.

താഴേക്ക് സ്ക്രോൾ ചെയ്ത് ഗവൺമെന്റ് അലേർട്ടുകൾ കണ്ടെത്തുക.

അപ്‌ഡേറ്റുകൾ ലഭിക്കാൻ ടെസ്റ്റ് അലേർട്ടുകൾ ഓണാക്കുക