AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: ജമ്മുവില്‍ സ്ഥിതിഗതികള്‍ ശാന്തം, സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം

India Pakistan Conflict Updates: നിലവില്‍ എല്ലാം ശാന്തമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ലംഘിച്ച പശ്ചാത്തലത്തില്‍ സൈന്യം കടുത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം പൂര്‍ണ സജ്ജമാണ്

India Pakistan Conflict: ജമ്മുവില്‍ സ്ഥിതിഗതികള്‍ ശാന്തം, സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം
ദാൽ തടാകത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നുImage Credit source: PTI
Jayadevan AM
Jayadevan AM | Published: 11 May 2025 | 08:38 AM

വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ലംഘിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ രജൗറി, പൂഞ്ച്, അഖ്‌നൂര്‍, സാംബ, കുപ്‌വാര എന്നിവിടങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ ഡ്രോണ്‍ ആക്രമണമോ, വെടിവയ്‌പോ, ഷെല്ലാക്രമണോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. പഞ്ചാബിലെ അമൃത്സറിലും, ഫിറോസ്പുരിലും, പത്താന്‍കോട്ടിലും എല്ലാം ശാന്തമാണ്. കുൽഗാം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എസ്‌ഐ‌എ റെയ്ഡുകൾ നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതി ശാന്തമാണെന്ന്‌ അമൃത്സര്‍ എയര്‍പോര്‍ട്ട് എസിപി യാദ്‌വീന്ദർ സിംഗ് പറഞ്ഞു. എന്നാല്‍ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മതിയായ സുരക്ഷയുണ്ട്. ഇപ്പോൾ സമാധാനപരമാണ്. ആളുകൾ പരിഭ്രാന്തരാകരുത്. മാധ്യമങ്ങൾക്ക് വരുന്ന റിപ്പോർട്ടുകൾ പരിശോധിച്ച് ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ എല്ലാം ശാന്തമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ലംഘിച്ച പശ്ചാത്തലത്തില്‍ സൈന്യം കടുത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം പൂര്‍ണ സജ്ജമാണ്.

Read Also: India vs Pakistan Conflict Live : പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു; അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി

വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ലംഘിച്ചത് സംബന്ധിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് ആദ്യ സൂചന നല്‍കിയത്. ട്വീറ്റിലൂടെയാണ് അദ്ദേഹം സൂചന നല്‍കിയത്. പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇത് സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം ഗൗരവത്തോടെ കാണുമെന്നും, ഉചിതമായ മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.