Hyderabad Student Death: ‘പണം ചോദിച്ച് മര്‍ദിച്ചു; ബാറിൽ 10,000 രൂപ ബില്ലടപ്പിച്ചു’; എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ

Hyderabad Engineering Student Death,സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഒരു വീഡിയോ മരിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Hyderabad Student Death: പണം ചോദിച്ച് മര്‍ദിച്ചു; ബാറിൽ 10,000 രൂപ ബില്ലടപ്പിച്ചു’; എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ

Heera Rajagopa 2

Published: 

23 Sep 2025 06:42 AM

ഹൈദരാബാദ്: സീനിയേഴ്സിന്റെ ഉപദ്രവം സഹിക്കവയ്യാതെ എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (19) ആണ് മരിച്ചത്. സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഒരു വീഡിയോ മരിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് മെഡ്ചൽ-മൽകജ്ഗിരി ജില്ലയിലെ മെഡിപ്പള്ളിയിലാണ് സംഭവം. ആദിലാബാദ് സ്വദേശിയായ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.താൻ കോളേജിൽ ചെന്നപ്പോൾ കുറച്ച് സീനിയർ വിദ്യാർത്ഥികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പല തവണ പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നു.

ഓരോ തവണയും വന്ന് പണം ചോദിച്ച് മർദിച്ചു. ഒരു ദിവസം നിർബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി , അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപ ബിൽ വന്നുവെന്നും അത് താൻ അടയ്ക്കേണ്ടി വന്നുവെന്നുമാണ് ജാദവ് സായ് തേജ വിഡിയോയിൽ പറയുന്നത്.

Also Read:ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി, ഉപേക്ഷിക്കും മുമ്പ് സെൽഫി; യുവാവ് അറസ്റ്റിൽ

സമ്മർ​ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്. പൊട്ടിക്കരഞ്ഞ് രക്ഷിക്കണമെന്നും ജാദവ് പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും