IIM Calcutta Assault Case: ഐഐഎമ്മിലെ ബോയ്സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി; രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ

IIM Calcutta Student Assault Case: മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഐഐഎമ്മിലെത്തിയ യുവതിയെ പരിചയപ്പെട്ട ശേഷം യുവാവ് ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

IIM Calcutta Assault Case: ഐഐഎമ്മിലെ ബോയ്സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി; രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ

പരമാനന്ദ് ടോപ്പാനുവാർ, ഐഐഎം കൽക്കട്ട ക്യാമ്പസ്

Updated On: 

12 Jul 2025 | 04:48 PM

കൊൽക്കത്ത: കൊൽക്കത്ത ഐഐഎമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാ‍ർത്ഥി അറസ്റ്റിൽ. കർണാടക സ്വദേശിയായ പരമാനന്ദ് ടോപ്പാനുവാറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന ആരോപണം രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവം.

മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഐഐഎമ്മിലെത്തിയ യുവതിയെ പരിചയപ്പെട്ട ശേഷം യുവാവ് ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചെങ്കിലും അത് അവഗണിച്ചുവെന്ന് വിദ്യാർത്ഥിനി പോലീസിൽ മൊഴി നൽകി. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനിയെ യുവാവ് ഹോസ്റ്റലിനുള്ളിലെത്തിച്ചത്.

ALSO READ: ഭരത് ചന്ദ്രന്‍ കാണാന്‍ പോയപ്പോള്‍ എനിക്ക് കിട്ടിയ അടിയാണ് ആ സിനിമയില്‍ ജയസൂര്യയിലൂടെ കാണിച്ചത്: ബിബിന്‍ ജോര്‍ജ്

ഹോസ്റ്റലിനുള്ളിൽ വച്ച് വിദ്യാർത്ഥിനിക്ക് യുവാവ് പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാർത്ഥിനിയെ പരമാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ബോധം വന്നപ്പോൾ ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി സുഹൃത്തിനെ വിവരം അറിയിച്ചു. ബലാത്സംഗത്തിനും വിഷം നൽകി ആക്രമിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ നാല് പേർക്ക് കൂടി പങ്കുള്ളതായി പോലീസ് പറയുന്നു.

സുരക്ഷാ ജീവനക്കാരനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം ഹോസ്റ്റലിൽ നിന്ന് തെളിലുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊൽക്കത്തയിലെ ലോ കോളേജിൽ വച്ച് വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ നേതാവും മറ്റ് രണ്ട് പേരും ചേർന്ന് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. ഈ കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ