Montha Cyclonic Storm: മോന്‍താ ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ തീവ്രമാകും; 110 കി.മീ വേഗതയില്‍ വീശാന്‍ സാധ്യത
Cyclonic Storm Montha Updates: 'മോന്‍താ' ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ തീവ്രമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാം

Montha
ന്യൂഡല്‍ഹി: ‘മോന്‍താ’ ചുഴലിക്കാറ്റ് ചൊവ്വാഴ്ച (ഒക്ടോബര്‍ 28) രാവിലെയോടെ തീവ്രമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടല്‍, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടല്‍ ദിശകളില്‍ നിന്ന് കഴിഞ്ഞ ആറു മണിക്കൂറായി 15 കി.മീ വേഗതയില്‍ വടക്കു പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത 12 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നത് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുടര്‍ന്ന് ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറി നാളെ (ഒക്ടോബർ 28) രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും. നാളെ വൈകുന്നേരമോ, രാത്രിയിലോ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും ഐഎംഡി വ്യക്തമാക്കി.
ആഞ്ഞുവീശുമോ?
മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാമെന്നാണ് പ്രവചനം. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്.
നിലവില്‍ എവിടെ?
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായാണ് നിലവില്‍ മോന്‍താ നിലകൊള്ളുന്നതെന്ന് രാവിലെ 5.30ന് രേഖപ്പെടുത്തിയ ഡാറ്റ വ്യക്തമാക്കുന്നു.
Also Read: Kerala Rain Alert: ദാ വീണ്ടും പേമാരി… ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ
തീരത്തുനിന്നുള്ള ദൂരം
| തീരം | ദൂരം |
| ചെന്നൈ (തമിഴ്‌നാട്) | 560 കി.മീ കിഴക്ക്-തെക്കുകിഴക്ക് |
| കാക്കിനട (ആന്ധ്രാപ്രദേശ് | 620 കി.മീ കിഴക്ക്-തെക്കുകിഴക്ക് |
| വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) | 650 കി.മീ കിഴക്ക്-തെക്കുകിഴക്ക് |
| ഗോപാല്‍പുര്‍ (ഒഡീഷ) | 790 കി.മീ തെക്ക് |
| പോര്‍ട്ട് ബ്ലയര്‍ (ആന്‍ഡമാന്‍ & നിക്കോബാര്‍) | 810 കി.മി പടിഞ്ഞാര്‍ |
അറബിക്കടലിലെ ന്യൂനമർദ്ദം
അറബിക്കടലിലും ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ കിഴക്കൻ മധ്യ അറബിക്കടലിലൂടെ വടക്ക്-കിഴക്ക് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്
(A) #Cyclonic #Storm “#Montha” [Pronunciation : Mon-Tha] over Southwest & adjoining areas of Westcentral and southeast Bay of Bengal
The Cyclonic Storm “Montha” [Pronunciation : Mon-Tha] over Southwest & adjoining southeast Bay of Bengal moved northwestwards with a speed of 15… pic.twitter.com/PjFekewXvx
— India Meteorological Department (@Indiametdept) October 27, 2025