Viral News: ആരെല്ലാം വരുമെന്ന് അറിയണം; സ്വന്തം ‘ശവസംസ്കാരം’ നടത്തി 74കാരനായ വിരമിച്ച സൈനികൻ
Bihar Viral Funeral News: സംഭവത്തെക്കുറിച്ചുള്ള വാർത്തയും വീഡിയോയും നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യങ്ങളിൽ വൈറലായത്. ഇയാൾ മരിച്ചെന്നറിഞ്ഞ് നൂറുകണക്കിന് ഗ്രാമവാസികളാണ് അവിടെ തടിച്ചുകൂടിയത്. യഥാർത്ഥത്തിൽ ഇയാൾ മരിച്ചെന്ന് വിശ്വസിച്ചാണ് അയൽക്കാരും നാട്ടുകാരും കൂടിയത്.
പാട്ന; താൻ മരിച്ചാൽ ആർക്കെല്ലാം വിഷമം തോന്നും? ആരെല്ലാം തന്നെ സ്നേഹിക്കുന്നുണ്ട്? സംസ്കാര ചടങ്ങിൽ ആരെല്ലാം പങ്കെടുക്കും? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ 74 കാരൻ കാട്ടിയ സാഹസമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബിഹാറിൽ നിന്നുള്ള വിരമിച്ച സൈനികനാണ് തൻ്റെ സ്വന്തം ‘സംസ്കാരം’ ചടങ്ങ് നടത്തിയത്. മരിച്ചതായി നടിച്ചാണ് ആളുകളെ വിളിച്ചുകൂട്ടി വ്യാജ സംസ്കാര ചടങ്ങ് നടത്തിയത്.
വളരെ വിചിത്രമായി തോന്നുന്ന ഈ സംഭവം ബിഹാറിലെ ഗയ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായ മോഹൻലാലാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ചുള്ള വാർത്തയും വീഡിയോയും നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യങ്ങളിൽ വൈറലായത്. ഇയാൾ മരിച്ചെന്നറിഞ്ഞ് നൂറുകണക്കിന് ഗ്രാമവാസികളാണ് അവിടെ തടിച്ചുകൂടിയത്. യഥാർത്ഥത്തിൽ ഇയാൾ മരിച്ചെന്ന് വിശ്വസിച്ചാണ് അയൽക്കാരും നാട്ടുകാരും കൂടിയത്.
Also Read: ട്രെയിന്‍ പോകാന്‍ കാത്തുനിന്നില്ല; ബൈക്ക് റെയില്‍വേ ട്രാക്കില്‍ വീണ് 19കാരന് ദാരുണാന്ത്യം
എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. അലങ്കരിച്ച ഒരു ശവപ്പെട്ടിയിൽ വെളുത്ത തുണി ധരിച്ച് മോഹൻലാൽ കിടക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇയാളെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള ആളുകളെപ്പോലും ഏർപ്പാടാക്കിയാണ് ഇയാൾ ചടങ്ങ് നടത്തിയത്. എന്നാൽ ശ്മശാനത്തിൽ എത്തിയതും ആളുകളെ ഞെട്ടിച്ച് മോഹൻലാൽ ജീവനോടെ എഴുന്നേൽക്കുകയായിരുന്നു. പകരം പ്രതീകാത്മകമായി ഒരു കോലമാണ് സംസ്കരിച്ചത്. സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഇയാൾ വിരുന്നും ഒരുക്കിയിരുന്നു.
പിന്നീട് ഒത്തുകൂടിയ ആളുകളോട് തന്റെ ശവസംസ്കാര ചടങ്ങിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാനാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഇയാൾ തുറന്നുപറഞ്ഞു. തന്റെ അന്ത്യയാത്രയിൽ ഇത്രയധികം ഗ്രാമവാസികൾ പങ്കെടുത്തത് കണ്ടപ്പോൾ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. വ്യോമസേനയിൽ വാറന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് മോഹൻലാൽ. സേനയിലെ സേവനത്തിന് ശേഷം ഗ്രാമത്തിലെ സാമൂഹിക പ്രവർത്തനങ്ങളിൽ വളരെയധികം സജീവമായിരുന്നു അദ്ദേഹം.
Bihar Air Force Veteran Holds His Own Funeral to See How People Would Honour Him
-74-year-old Mohan Lal staged his own funeral in Gaya, lying on a bier in a white shroud.
-Villagers joined, chanting “Ram Naam Satya Hai.”
-A symbolic effigy was cremated, followed by a community… pic.twitter.com/AwotDxoZor— Sapna Madan (@sapnamadan) October 14, 2025