ATM Theft: വെറും നാല് മിനിറ്റില്‍ കവര്‍ന്നത് 30 ലക്ഷം; എംടിഎം മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ATM Robbery in Telangana: ഞായറാഴ്ച പുലര്‍ച്ചെ 1.56 ഓടെ സംഘം എടിഎമ്മിന് സമീപം എത്തിച്ചേര്‍ന്നു. ശേഷം കാറില്‍ നിന്നിറങ്ങിയ ഒരാള്‍ എടിഎമ്മിന് പുറത്തേക്കുള്ള സിസിടിവി ക്യാമറയില്‍ കൈവശമുണ്ടായിരുന്ന എന്തോ സ്‌പ്രേ ചെയ്തു. ഇതോടെ ക്യാമറയിലെ ദൃശ്യം അവ്യക്തമാകുകയായിരുന്നു.

മോഷണ ദൃശ്യങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ നാല് മിനിറ്റിനുള്ളില്‍ എടിഎമ്മില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്നു. നാല് മിനിറ്റുകള്‍ക്കുള്ളില്‍ 30 ലക്ഷം രൂപയാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് രണ്ട് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഞായറാഴ്ച പുലര്‍ച്ചെ 1.56 ഓടെ സംഘം എടിഎമ്മിന് സമീപം എത്തിച്ചേര്‍ന്നു. ശേഷം കാറില്‍ നിന്നിറങ്ങിയ ഒരാള്‍ എടിഎമ്മിന് പുറത്തേക്കുള്ള സിസിടിവി ക്യാമറയില്‍ കൈവശമുണ്ടായിരുന്ന എന്തോ സ്‌പ്രേ ചെയ്തു. ഇതോടെ ക്യാമറയിലെ ദൃശ്യം അവ്യക്തമാകുകയായിരുന്നു.
എന്നാല്‍ എടിഎമ്മിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമറ ദൃശ്യങ്ങള്‍ അവ്യക്തമാക്കാന്‍ സംഘത്തിന് സാധിച്ചില്ല. ഈ ക്യാമറയിലാണ് മൂന്നുപേര്‍ ചേര്‍ന്ന് എടിഎം തകര്‍ത്ത് പണമെടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. എടിഎമ്മില്‍ മോഷണശ്രമം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന അടിയന്തര സൈറണ്‍ വയറുകള്‍ സംഘം മുറിച്ചുമാറ്റിയിരുന്നു.
വയറുകള്‍ മുറിച്ചതിന് ശേഷം ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ച് എടിഎം തകര്‍ത്തു. മൂന്നുപേര്‍ കൃത്യം നടത്തുമ്പോള്‍ സംഘത്തിലെ ഒരാള്‍ എടിഎമ്മിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. രണ് മണിയോടെ 29.69 ലക്ഷം രൂപയുമായാണ് പ്രതികള്‍ സ്ഥലംവിട്ടത്.
മോഷണ ദൃശ്യങ്ങള്‍
📍Telangana | #Watch: Gone In 4 Minutes: 4 Masked Men Break Into ATM, Rob Rs 30 Lakh
Read more: https://t.co/4hHMHTIjZZ#Telangana pic.twitter.com/t95YICi8e0
— NDTV (@ndtv) March 2, 2025
മോഷണം നടത്തി തിരിച്ച് പോകുമ്പോള്‍ എടിഎമ്മിന്റെ ഷട്ടര്‍ കൂടി അടച്ചാണ് സംഘം മടങ്ങിയത്. ഹരിയാനയില്‍ നിന്നുള്ള സംഘമാണോ മോഷണം നടത്തിയതെന്ന് സംശയം പോലീസിനുണ്ട്. അതേ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ രാജു പ്രതികരിച്ചു.
ഈ സംഘം തന്നെ മൈലാര്‍ദേവ് പള്ളിയിലുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ എടിഎമ്മിലെ അലാറം സെന്‍സറുകള്‍ മുറിക്കുന്നതിനിടെ ഷോക്കേറ്റാണ് ശ്രമം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിലും തമിഴ്‌നാട്ടിലും ഇതേ തരത്തിലുള്ള മോഷണങ്ങള്‍ നടന്നിട്ടുണ്ട്. അവയ്‌ക്കെല്ലാം പിന്നില്‍ ഈ സംഘം തന്നെയാണോ എന്നാണ് പോലീസിന്റെ സംശയം. പണം വീണ്ടെടുക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.