India Pakistan Conflict: ‘പാകിസ്ഥാൻ ഷെല്ലാക്രമണം പ്രത്യേക ലക്ഷ്യത്തോടെ’; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി

Vikram Misri on Pakistan Shelling: ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാൻ  ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി വിമർശിച്ചു.

India Pakistan Conflict: പാകിസ്ഥാൻ ഷെല്ലാക്രമണം പ്രത്യേക ലക്ഷ്യത്തോടെ; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

Published: 

09 May 2025 | 07:28 PM

ന്യൂഡൽഹി: പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്‌കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഷെല്ലാക്രമണത്തിനിടയിൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് പിന്നിലായി ഒരു ഷെൽ പതിക്കുകയും രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ മാതാപിതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ, പൂഞ്ചിലെ ഗുരുദ്വാരയും ഷെല്ലാക്രമണത്തിൽ തകർന്നതായി മിസ്രി പറയുന്നു.

പാകിസ്ഥാനിൽ നിന്നും തൊടുത്ത ഒരു ഷെൽ പതിച്ചത് ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ വീടിന് മുകളിലാണ്. ആക്രമണം നടക്കുന്ന സമയത്ത് ഭൂരിഭാഗം ആളുകളും നാട്ടുകാരും സ്‌കൂളിലെ ഭൂഗർഭ ഹാളിലാണ് അഭയം തേടിയത്. സ്‌കൂൾ പ്രവർത്തിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാൻ  ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി വിമർശിച്ചു. പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിട്ട് ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം പാകിസ്ഥാൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ശേഷം അത് ഇന്ത്യ ചെയ്‍തതാണെന്ന തരത്തിൽ പാകിസ്ഥാൻ വ്യാജപ്രചരണം നടത്തുകയാണെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.

ALSO READ: സംസ്ഥാനങ്ങൾ പൂഴ്ത്തിവച്ചത് 33 ഇരട്ടിയോളം കൊവിഡ് മരണങ്ങൾ; ശരിയായ കണക്ക് പുറത്തുവിട്ട് കേന്ദ്രം

അമൃത്സറിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന തരത്തിൽ പാകിസ്ഥാൻ പ്രചരണം നടത്തിയെന്നും ഇത്തരം പ്രവർത്തി അവരുടെ ചരിത്രത്തിൽ തന്നെയുണ്ടെന്നും, ഇന്ത്യയിൽ മതസ്പർദ്ധ വളർത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നും മിസ്രി ആരോപിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കർത്താർപുർ സാഹിബ് ഇടനാഴിയുടെ സേവനങ്ങൾ നിർത്തിവെച്ചതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

എഎൻഐ പങ്കുവെച്ച പോസ്റ്റ്:

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്