Chief Election Commissioner Impeachment: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാനൊരുങ്ങി ഇന്ത്യ സഖ്യം

Impeachment Against Chief Election Commissioner: പാർലമെൻ്റ് വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽതന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവാദം ലഭിക്കുമോ എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.

Chief Election Commissioner Impeachment: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാനൊരുങ്ങി ഇന്ത്യ സഖ്യം

Chief Election Commissioner Gyanesh Kumar

Published: 

18 Aug 2025 | 01:09 PM

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷകക്ഷിയോഗത്തിലാണ് ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാൻ ഇന്ത്യ സഖ്യം തീരുമാനിച്ചത്. ഇതിന്റെ പ്രാരംഭചർച്ചകളാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നാണ് വിവരം. തുടർനടപടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകിയേക്കും.

എന്നാൽ ഇംപീച്ച്‌ ചെയ്യണമെങ്കിൽ ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെ നീക്കം ചെയ്യുന്നതിന് രാഷ്ട്രപതിയ്ക്ക് അധികാരമില്ല. ഇരുസഭകളും ചേർന്നാണ് ഈ തീരുമാനം നടപ്പാക്കേണ്ടത്. ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് ഇന്ത്യ സഖ്യം നോട്ടീസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഏഴിനാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതിൽ വോട്ടെടുപ്പിൽ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തിയത്. തെളിവുകൾ നിരത്തിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. വ്യാജവിലാസങ്ങളിലുള്ള വോട്ടർമാർ, ഒരേവിലാസത്തിൽ നിരവധി വോട്ടർമാർ മരണപ്പെട്ടവർ തുടങ്ങി നിരവധി പേരുടെ നാമത്തിൽ ക്രമക്കേട് നടന്നതായാണ് ആരോപണം.

പാർലമെൻ്റ് വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽതന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവാദം ലഭിക്കുമോ എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. സ്പീക്കറാണ് നോട്ടീസിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.

Related Stories
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി