BJP Candidate: മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
BJP Vice President Candidate: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സമവായത്തിലൂടെ നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പല പാര്‍ട്ടികളുമായും ഞങ്ങള്‍ ആശയവിനിമയം നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷമേ തങ്ങള്‍ പ്രഖ്യാപിക്കൂവെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി. മഹാരാഷ്ട്ര ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ സിപി രാധാകൃഷ്ണനെയാണ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ 40 വര്‍ഷത്തെ പരിചയ സമ്പത്തുള്ള നേതാവാണ് രാധാകൃഷ്ണനെന്ന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സമവായത്തിലൂടെ നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പല പാര്‍ട്ടികളുമായും ഞങ്ങള്‍ ആശയവിനിമയം നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷമേ തങ്ങള്‍ പ്രഖ്യാപിക്കൂവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എങ്കിലും പിന്തുണ ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കുമ്പോള്‍ തന്നെ രാധാകൃഷ്ണന്‍ പുതുച്ചേരി, തെലങ്കാന എന്നിവിടങ്ങളില്‍ അധിക ചുമതലും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ എംപിയായും ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ തലവനായും പ്രവര്‍ത്തിച്ചു.




തമിഴ്‌നാട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന സിപി രാധാകൃഷ്ണനെ എന്‍ഡിഎ സഖ്യത്തിന്റെ ഉപരാഷ്ട്രപതിയായി നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പൊതുജീവിതത്തില്‍ സമര്‍പ്പണം, വിനയം, ബുദ്ധിശക്തി എന്നിവയില്‍ അദ്ദേഹം പ്രഗത്ഭനാണെന്നും മോദി പറഞ്ഞു.
ചുമതല വഹിച്ചിട്ടുള്ള വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹം എപ്പോഴും സമൂഹസേവനത്തിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.