India-Pakistan Conflict: ചാരവൃത്തി; പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

India Expels Another Pak High Commission Official: 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടി എന്നാണ് വിവരം.

India-Pakistan Conflict: ചാരവൃത്തി; പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ

Updated On: 

21 May 2025 | 09:48 PM

ന്യൂഡൽഹി: പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. എട്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ഉദ്യോഗസ്ഥനെ ആണ് ഇത്തരത്തിൽ പുറത്താക്കുന്നത്. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടി എന്നാണ് വിവരം.

ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാൻ ഉദ്യോഗസ്ഥനെ പുറത്താക്കി എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റം ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന:

ALSO READ: ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; ജനജീവിതം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി

ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരെ അവരുടെ പ്രത്യേക അവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കർശനമായി ഉറപ്പാക്കാൻ പാക് ഹൈക്കമ്മീഷൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയതായും അറിയിച്ചു.

അതേസമയം, ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് പഞ്ചാബിലെ അതിർത്തികളിൽ നിർത്തിവെച്ചിരുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിച്ചു. നിലവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിച്ചത്. വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നീ ചെക്ക് പോസ്റ്റുകളിലാണ് റിട്രീറ്റ് ചടങ്ങുകൾ നടക്കുന്നത്. ചൊവ്വാഴ്ച നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചതെങ്കിലും ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം നൽകി.

Follow Us
Related Stories
PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ