India Pakistan Ceasefire: പാകിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തെറ്റ്, നിരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ല; സൈന്യം സുസജ്ജമെന്ന് പ്രതിനിധികള്‍

സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍ ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ലെന്ന് പാകിസ്ഥാന്‍ ഉയര്‍ത്തുന്ന വാദം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമായിരിക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നല്‍കും. സൈന്യം സുസജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

India Pakistan Ceasefire: പാകിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തെറ്റ്, നിരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ല; സൈന്യം സുസജ്ജമെന്ന് പ്രതിനിധികള്‍

രഘു ആര്‍ നായര്‍

Updated On: 

10 May 2025 19:13 PM

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നയം വ്യക്തമാക്കി ഇന്ത്യന്‍ സൈന്യം. ആയുധമെടുത്തുള്ള ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും അവസാനിപ്പിച്ചു എങ്കിലും നിരീക്ഷണം തുടരുമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി, കമാന്‍ഡോ രഘു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍ ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ലെന്ന് പാകിസ്ഥാന്‍ ഉയര്‍ത്തുന്ന വാദം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമായിരിക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നല്‍കും. സൈന്യം സുസജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു നടപടിയേയും യുദ്ധമായി തന്നെ കണക്കിലെടുത്ത് തിരിച്ചടിക്കുമെന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കുന്നത്. മേഖലയില്‍ സംഘര്‍ഷം ഒഴിഞ്ഞുപോയിട്ടില്ലെന്നും ഇരുരാജ്യങ്ങളും ആയുധങ്ങളെടുത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെടില്ലെന്നും സൈന്യം വ്യക്തമാക്കി.

ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായി. രാജ്യത്തിന്റെ സംരക്ഷണത്തിന് ഇനിയും ഏത് നിമിഷവും സൈന്യം സജ്ജമാണ്. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തെന്ന പാകിസ്ഥാന്റെ വാദം വ്യാജമെന്നും സൈന്യത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും