India Pakistan Conflict: ഇന്ത്യ-പാക് സംഘർഷം; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും

India Pakistan Conflict: ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലെ നവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തിക്കും.

India Pakistan Conflict: ഇന്ത്യ-പാക് സംഘർഷം; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും
Published: 

13 May 2025 | 07:39 AM

ഇന്ത്യ പാകിസ്താൻ സംഘർഷ സാഹചര്യം ഒഴിഞ്ഞതോടെ അതിർത്തികൾ വീണ്ടും ശാന്തമാകുന്നു. ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലെ നവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തിക്കും.

അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ഇൻഡി​ഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോദ്പുർ, അമൃത്സർ, ബുജ്, ജാംന​ഗർ, ഛണ്ഡീഗഢ്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ​ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചയുണ്ടെങ്കിൽ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്