Bangladesh Hindu men death : ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്നു; ന്യൂനപക്ഷ വേട്ടയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India Reacts on Killing of Minorities in Bangladesh: ഇന്ത്യയുടെ ശക്തമായ നിലപാട് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന നിരന്തരമായ ശത്രുത വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യ അറിയിച്ചു.

Bangladesh Hindu men death : ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്നു; ന്യൂനപക്ഷ വേട്ടയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Randhir Jaiswal On Bangladesh Hindus Attack

Published: 

26 Dec 2025 | 05:15 PM

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ചിരിക്കുകയാണ്. രാജബാരിയിൽ അമൃത് മണ്ഡൽ എന്ന ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെത്തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം. ഇത്തരം സംഭവങ്ങളെ ഒട്ടും നിസ്സാരമായി കാണാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ബുധനാഴ്ച ധാക്കയ്ക്കടുത്തുള്ള രാജബാരിയിലാണ് ഏറ്റവും ഒടുവിലത്തെ ക്രൂരത നടന്നത്. അമൃത് മണ്ഡലിനെ ഒരു സംഘം ആളുകൾ പണം തട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

മൈമൻസിംഗിലെ ആൾക്കൂട്ടക്കൊല രാജബാരി സംഭവത്തിന് തൊട്ടുമുമ്പാണ് മൈമൻസിംഗിൽ മറ്റൊരു ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. ദീപു ദാസ് എന്ന 25 വയസ്സുകാരനായ ഫാക്ടറി തൊഴിലാളിയെ ദൈവനിന്ദ ആരോപിച്ച് ഒരു സംഘം തല്ലിക്കൊല്ലുകയായിരുന്നു. മർദ്ദനത്തിന് ശേഷം ഇയാളെ മരത്തിൽ കെട്ടിത്തൂക്കുകയും, പിന്നീട് മൃതദേഹം ഹൈവേയിൽ ഇട്ട് തീയിടുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

Also Read: നവഭാരത നിർമ്മാണം: 2025 – അടിസ്ഥാന സൗകര്യ വികസനത്തിലെ സുവർണ്ണ വർഷം!

ഇന്ത്യയുടെ ശക്തമായ നിലപാട് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന നിരന്തരമായ ശത്രുത വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ തയ്യാറാകണം, എന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് ശേഷം ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യയുടെ ഈ ഔദ്യോഗിക പ്രതികരണം വരുന്നത്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഇന്ത്യ ആവർത്തിച്ചു ആവശ്യപ്പെട്ടു.

കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍