India vs Pakistan Conflict: പാക് മണ്ണില്‍ പ്രത്യാക്രമണം തുടങ്ങി ഇന്ത്യ; ലാഹോറിലും സിയാല്‍കോട്ടിലും വ്യോമാക്രമണം

Missile and drone attacks hit Lahore: ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൂർണ്ണമായും സജ്ജമാണെന്നും, പാക് ആക്രമണത്തില്‍ ആളപമായമില്ലെന്നും പ്രതിരോധ മന്ത്രാലയം. രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി

India vs Pakistan Conflict: പാക് മണ്ണില്‍ പ്രത്യാക്രമണം തുടങ്ങി ഇന്ത്യ; ലാഹോറിലും സിയാല്‍കോട്ടിലും വ്യോമാക്രമണം

ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ നടത്തിയ ആക്രമണശ്രമം

Updated On: 

08 May 2025 | 11:16 PM

ന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍, പാക് മണ്ണില്‍ പ്രത്യാക്രമണത്തിന് തുടക്കമിട്ട് ഇന്ത്യ. ലാഹോര്‍, സിയാല്‍കോട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. യുദ്ധവിമാനങ്ങളും, ഡ്രോണുകളും ഉപയോഗിച്ചുള്ള പാക് ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ നിര്‍വീര്യമാക്കി. ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ ബ്ലാക്ക് ഔട്ട് നടപ്പിലാക്കി. പാകിസ്ഥാനിലും ബ്ലാക്ക് ഔട്ട് നടപ്പിലാക്കുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാന്‍ ഡ്രോണുകളിലൂടെയും മിസൈലുകളിലൂടെയും ലക്ഷ്യമിട്ടതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Read Also: India vs Pakistan Tension Live : പ്രകോപനത്തിന് മറുപടി; പാക് മണ്ണിൽ ഇന്ത്യയുടെ പ്രഹരം; പാകിസ്താൻ പൈലറ്റ് പിടിയിൽ

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൂർണ്ണമായും സജ്ജമാണെന്നും, പാക് ആക്രമണത്തില്‍ ആളപമായമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. നേരത്തെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്