India vs Pakistan Conflict: പാക്ക്– ഇന്ത്യ സംഘർഷം; സുരക്ഷ വര്‍ദ്ധിപ്പിച്ചു, അതീവ ജാഗ്രതയില്‍ രാജ്യം

Security Measures Tightened Across India: രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദ്ദേശം നൽകിയിട്ടുണ്ട്.

India vs Pakistan Conflict: പാക്ക്– ഇന്ത്യ സംഘർഷം; സുരക്ഷ വര്‍ദ്ധിപ്പിച്ചു, അതീവ ജാഗ്രതയില്‍ രാജ്യം
Updated On: 

08 May 2025 23:39 PM

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ച് രാജ്യം. മുന്കരുതലിന്റെ ഭാഗമായി അമൃത്സർ, പത്താൻകോട്ട്, ബാർമർ, മാതാ വൈഷ്ണോദേവി എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. കൂടാതെ, ശ്രീനഗര്‍, ജമ്മു, ഉദംപൂർ, ഫിറോസ്പൂർ, പത്താൻകോട്ട്, ബാർമർ, ജയ്സാൽമീർ, അമൃത്സർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഇന്റർനെറ്റും വിച്ഛേദിച്ചു.

രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിളും ഓരോ യാത്രക്കാരും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് (എസ്എൽപിസി) വിധേയരാകും. ടെർമിനൽ കെട്ടിടങ്ങളിലേക്കുള്ള സന്ദർശക പ്രവേശനം പൂർണമായും നിരോധിച്ചു.

എല്ലാ സിസിടിവി ക്യാമറകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിമാനത്താവള ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവള ടെർമിനലുകൾ/ഇൻസ്റ്റാളേഷനുകൾ, വിമാനത്താവളങ്ങളിലെ പാർക്കിംഗ് ഏരിയകൾ എന്നിവയിൽ സുരക്ഷ വർധിപ്പിക്കും. വിമാനത്താവള പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെയും ജീവനക്കാരുടെയും ഐഡികൾ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം, യാത്രക്കാരുടെ ബാഗേജുകൾ പരിശോധിക്കുന്നതും ഉറപ്പാക്കും.

ALSO READ: പാക് മണ്ണിൽ പ്രത്യാക്രമണം തുടങ്ങി ഇന്ത്യ; ലാഹോറിലും സിയാൽകോട്ടിലും വ്യോമാക്രമണം

എഎൻഐ പങ്കുവെച്ച പോസ്റ്റ്:

അതേസമയം, പാകിസ്താന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ധര്‍മ്മശാലയിലെ ഐപിഎല്‍ മത്സരം നിര്‍ത്തിവെച്ചു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് നിര്‍ത്തിവെച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണയ്ക്കുകയും സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം