India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം

Where is the Indian Monsoon: രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയില്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായതുപോലെയാണ്. ജൂണ്‍ നാലിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലകളിലും കാലവര്‍ഷം എത്തി. ഇതിന് പിന്നാലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം

പ്രതീകാത്മക ചിത്രം

Updated On: 

15 Jun 2026 | 07:52 PM

രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയില്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായതുപോലെയാണ്. ജൂണ്‍ നാലിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലകളിലും കാലവര്‍ഷം എത്തി. ഇതിന് പിന്നാലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 4 നും ജൂൺ 15 നും ഇടയിൽ സാധാരണ 53.7 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കാലാവസ്ത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ കാലയളവില്‍ ലഭിച്ചതാകട്ടെ 19.2 മില്ലിമീറ്റർ മഴ മാത്രവും. അതായത്, ഏതാണ്ട് 64 ശതമാനം മഴക്കുറവ്.

മഴയുടെ കുറവ് വ്യക്തമാക്കുന്ന മാപ്പ്‌ (Rainfall Departure Map) പുറത്തുവന്നിരുന്നു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മഴ ലഭിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ മാപ്പ്. ജൂൺ 15-ന് ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹം പകർത്തിയ ചിത്രങ്ങളിലാണ് കൂടുതല്‍ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമായത്.

മേഘങ്ങള്‍ എവിടെപ്പോയി?

സജീവമായ ഒരു മൺസൂൺ കാലത്ത് സാധാരണയായി കാണാറുള്ള വിസ്തൃതമായ കാർമേഘ പാളികൾ കാണാനേയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ഭൂരിഭാഗം പ്രദേശങ്ങളും അസ്വാഭാവികമാംവിധം മേഘങ്ങളില്ലാതെ തെളിഞ്ഞു കാണപ്പെടുന്നുവെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഹിമാലയൻ മേഖലകൾ, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ശക്തമായ മേഘസാന്നിധ്യമുള്ളത്.

Also Read: Kerala Rain alert: കാലവർഷം ദുർബലമാകുന്നു; വരും ദിവസങ്ങളിൽ മഴ കുറയും, രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മഴക്കുറവിന് കാരണം

കടലുകളിലെ ഈർപ്പത്തിന്റെ അഭാവമല്ല, മറിച്ച് അന്തരീക്ഷ മാറ്റങ്ങളാണ് നിലവിലെ മഴക്കുറവിന് കാരണം. ‘വെസ്റ്റേൺ ജെറ്റ് സ്ട്രീം’ സാധാരണ സ്ഥാനത്തുനിന്നും വളരെ തെക്കോട്ട് മാറി സഞ്ചരിക്കുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. മൺസൂൺ ചക്രത്തെ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ‘ഈസ്റ്റേൺ ജെറ്റ് സ്ട്രീമിന്റെ’ പ്രവർത്തനങ്ങളെ ഈ മാറ്റം തടസ്സപ്പെടുത്തുന്നു.

സാധാരണ സാഹചര്യങ്ങളിൽ, ഈസ്റ്റേൺ ജെറ്റ് സ്ട്രീം വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴ മേഘങ്ങൾ രൂപപ്പെടുന്നതിനും കാരണമാകാറുണ്ട്. ഇത്തവണ സാധാരണയേക്കാൾ ശക്തമായ പടിഞ്ഞാറൻ കാറ്റ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ധാരാളം ഈർപ്പം ഉണ്ടായിരുന്നിട്ടും, മേഘങ്ങൾ രൂപപ്പെടുന്നതിനും മഴ പെയ്യുന്നതിനും തടസ്സമാകുന്ന അന്തരീക്ഷ സാഹചര്യം സൃഷ്ടിക്കുന്നു. അതുകൊണ്ട് പല പ്രദേശങ്ങളിലും പ്രതീക്ഷിച്ച പോലെ മഴ എത്തിയിട്ടില്ല. ഈ ആഴ്ച അവസാനത്തോടെ ജെറ്റ് സ്ട്രീമിന്റെ പ്രതികൂല ഘടന ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷ. മഴയുടെ അളവ് ക്രമേണ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

മഴ മുന്നറിയിപ്പ്‌

സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. 17, 18, 19 തീയതികളിലും എല്ലാ ജില്ലയിലും ഗ്രീന്‍ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ കേരളത്തിലും, മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ല.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:

English Summary

India’s 2026 southwest monsoon has suddenly collapsed after advancing into central regions. The country currently faces a massive 64% nationwide rainfall deficit this June. Satellite images show unusually clear skies instead of heavy monsoon cloud cover. Scientists blame abnormal upper-atmospheric jet streams for temporarily blocking the rain.

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം