Hydrogen Powered Train : ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ കോച്ച് പരീക്ഷണം വിജയകരം

India Hydrogen Powered Train : ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) പരീക്ഷണം നടത്തിയത്. പരീക്ഷണത്തൻ്റെ ദൃശ്യങ്ങൾ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെക്കുകയും ചെയ്തു

Hydrogen Powered Train : ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ കോച്ച് പരീക്ഷണം വിജയകരം

Hydrogen Train

Published: 

26 Jul 2025 | 11:52 AM

ചെന്നൈ : ഹെഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ കോച്ചിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തികരിച്ചു. ചെന്നൈ പെരമ്പൂരിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) വെച്ച് പരീക്ഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെക്കുകയും ചെയ്തു. ഇതോടെ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ കോച്ചുകൾ നിർമിക്കുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. നിലവിൽ ജർമനി, സ്വീഡൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസ് നടത്തുന്നത്.

മുന്നിലും പിറകിലും എഞ്ചിനുമായി 1200 എച്ച്പി ട്രെയിനാണ് ഐസിഎഫിൽ നിന്നും നിർമിക്കപ്പെടുകയെന്ന് റെയിൽ മന്ത്രി വ്യക്തമാക്കി. ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മറ്റൊരു എഞ്ചിൻ്റെ പ്രവർത്തനം അടുത്തയാഴ്ച പരീക്ഷണം നടത്തും. ഓഗസ്റ്റ് അവസാനത്തോടെ ഹൈഡ്രജൻ ട്രെയിനുകൾ ഐസിഎഫ് ഇന്ത്യൻ റെയിൽവെയ്ക്ക് കൈമാറും. തുടർന്ന് പരീക്ഷണ ഓട്ടത്തിന് ശേഷം ട്രെയിൻ പൊതുഗതാഗതത്തിനായി കമ്മിഷൻ ചെയ്യും.

ALSO READ : BEML : 293.81 കോടിയുടെ ഹൈ മൊബിലിറ്റി വാഹനങ്ങൾ നിർമ്മിക്കാൻ ബി.ഇ.എം.എല്ലിന് അനുമതി

മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോ


ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 35 ട്രെയിനുകൾ ആദ്യഘട്ടത്തിൽ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നതെന്ന് 2023ൽ റെയിൽവെ മന്ത്രി രാജ്യസഭയിൽ അറിയിച്ചത്. ഹൈഡ്രജൻ എഞ്ചിൻ ഘടിപ്പിക്കുന്ന ഒരു ട്രെയിൻ നിർമിക്കാനായി 80 കോടിയോളം രൂപ വരും. ട്രെയിൻ സർവീസിനായി ഒരു റൂട്ടിന് 70 കോടിയോളമാണ് ചിലവ് വരിക.

ഹൈഡ്രജൻ ട്രെയിനുകൾ പൂർണമായും പ്രവർത്തന സജ്ജമായാൽ ഡീസലും ഇലക്ട്രിക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡെമു ട്രെയിനുകൾക്ക് പകരം സർവീസ് നടത്തും. ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയിൻ പ്രവർത്തിക്കുന്നത് ആദ്യഘട്ടത്തിൽ അൽപം ചിലവേറിയതാണെങ്കിലും ഇന്ത്യയുടെ സീറോ കാർബൺ എമിഷൻ ലക്ഷ്യവെച്ചാണ് ഈ ട്രെയിനുകൾ സർവീസ് നടത്താൻ പോകുന്നത്.

 

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം