AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indigo flight meal Issue: അമിതവില, മോശം ഭക്ഷണം, ആകർഷകമായ പാക്കേജിങ്ങിലൂടെ വിൽപനയോ? വിമാനത്തിലെ ഭക്ഷണത്തെപ്പറ്റി പരാതി

IndiGo flight meal controversy, Passenger Slams Poor Quality: ഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുകയോ പ്രയാസങ്ങൾ ഉണ്ടാവുകയോ ചെയ്താൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം തേടാം. നേരത്തെ ഇത്തരം കേസുകളിൽ 35,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ കോടതികൾ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഗുണമേന്മയുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്നത് എയർലൈനുകളുടെ നിയമപരമായ ബാധ്യതയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Indigo flight meal Issue: അമിതവില, മോശം ഭക്ഷണം, ആകർഷകമായ പാക്കേജിങ്ങിലൂടെ വിൽപനയോ? വിമാനത്തിലെ ഭക്ഷണത്തെപ്പറ്റി പരാതി
Indigo Airlines Food IssueImage Credit source: X
Aswathy Balachandran
Aswathy Balachandran | Published: 12 Apr 2026 | 04:07 PM

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇൻഡിഗോ എയർലൈൻസിനെതിരെ രൂക്ഷവിമർശനവുമായി യാത്രക്കാരൻ. ഡൽഹി സ്വദേശിയായ യാത്രക്കാരനാണ് തനിക്ക് ലഭിച്ച ലഘുഭക്ഷണത്തിലെ മോശം അനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ചത്. ആകർഷകമായ പാക്കേജിംഗിലൂടെ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ടിക്കറ്റിനൊപ്പം ലഭിച്ച ഭക്ഷണക്കിറ്റിലെ സാൻഡ്‌വിച്ചിൽ അമിതമായി ഉപ്പ് ചേർത്തിരുന്നതായും, ക്രാൻബെറി കുക്കിക്ക് കഫ് സിറപ്പിന്റെ രുചിയായിരുന്നുവെന്നുമാണ് യാത്രക്കാരന്റെ പ്രധാന ആക്ഷേപം. പരാതി പുറത്തുവന്നതോടെ ഇൻഡിഗോയിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായ നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്ന ആക്ഷേപം ഇതോടെ ശക്തമായി.

ഭക്ഷണം തയ്യാറാക്കുന്നത് പുറത്തുള്ള ഏജൻസികളാണെങ്കിൽ പോലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വിമാനക്കമ്പനിക്കാണെന്ന് ഡിജിസിഎ നിയമങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുകയോ പ്രയാസങ്ങൾ ഉണ്ടാവുകയോ ചെയ്താൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം തേടാം. നേരത്തെ ഇത്തരം കേസുകളിൽ 35,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ കോടതികൾ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഗുണമേന്മയുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്നത് എയർലൈനുകളുടെ നിയമപരമായ ബാധ്യതയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Also Read: Silk Board Flyover: ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകും! സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറക്കുന്നു

യാത്രക്കാർക്ക് എങ്ങനെ പരാതിപ്പെടാം?

വിമാനയാത്രയ്ക്കിടെ മോശം ഭക്ഷണമോ സേവനമോ ലഭിച്ചാൽ യാത്രക്കാർക്ക് നിയമപരമായി നീങ്ങാൻ അവകാശമുണ്ട്. അതിനുള്ള മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

  • പരാതി ഉടൻ തന്നെ ക്രൂവിനെ അറിയിക്കുകയും വിമാനത്തിലെ കംപ്ലെയിന്റ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുക.
  • ലഭിച്ച ഭക്ഷണത്തിന്റെ ചിത്രങ്ങളോ വീഡിയോയോ തെളിവായി സൂക്ഷിക്കുക.
  • യാത്ര കഴിഞ്ഞ് 7 ദിവസത്തിനകം എയർലൈനിന്റെ വെബ്സൈറ്റിൽ പരാതി നൽകണം.
  • എയർലൈനിൽ നിന്ന് പരിഹാരം ലഭിച്ചില്ലെങ്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർസേവ പോർട്ടൽ വഴിയോ, നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈൻ (1915) വഴിയോ പരാതിപ്പെടാം.

Follow Us