Bengaluru Traffic: 31 കിലോമീറ്ററോടാന്‍ 2.5 മണിക്കൂര്‍; ബെംഗളൂരുവില്‍ എല്ലാം സ്മാര്‍ട്ടാണ് പക്ഷെ ഇത്…

Infosys Co-Founder Shares 2.5-Hour Bengaluru Commute, Internet Reacts: ബെംഗളൂരുവിലൂടെയുള്ള യാത്രയ്ക്കായി അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത് രണ്ടര മണിക്കൂറാണ്. എന്നാലിത് വെറും 31 കിലോമീറ്ററിന് വേണ്ടിയാണെന്നതാണ് അതിശയകരം. ദിനംപ്രതി വഷളാകുന്ന നഗരത്തിലെ ഗതാഗത സംവിധാനത്തെ കുറിച്ച് ഗോപാലകൃഷ്ണന്‍ ആശങ്ക പ്രകടിപ്പിച്ചു.

Bengaluru Traffic: 31 കിലോമീറ്ററോടാന്‍ 2.5 മണിക്കൂര്‍; ബെംഗളൂരുവില്‍ എല്ലാം സ്മാര്‍ട്ടാണ് പക്ഷെ ഇത്...

ബെംഗളൂരു നഗരം

Published: 

05 Jul 2026 | 04:11 PM

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ? വാഹനങ്ങളുടെ എണ്ണം പെരുകുന്നതും കൂടുതല്‍ ആളുകള്‍ നഗരത്തിലേക്ക് എത്തുന്നതുമെല്ലം ഗതാഗതക്കുരുക്ക് സംഭവിക്കുന്നത് കാരണമാകുന്നു. ഇതിന് പുറമെ റോഡുകളുടെയും പാലങ്ങളുടെയും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങളും സുഗമമായ സഞ്ചാരത്തിന് വെല്ലുവിളിയാകാറുണ്ട്.

ഇപ്പോഴിതാ ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്റെ ഒരു സമൂഹമാധ്യമ പോസ്റ്റാണ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. ഒരു യാത്രയ്ക്കിടെ മണിക്കൂറുകളോളം റോഡില്‍ ഇഴഞ്ഞുനീങ്ങേണ്ടിവന്ന സാഹചര്യത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ബെംഗളൂരുവിലൂടെയുള്ള യാത്രയ്ക്കായി അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത് രണ്ടര മണിക്കൂറാണ്. എന്നാലിത് വെറും 31 കിലോമീറ്ററിന് വേണ്ടിയാണെന്നതാണ് അതിശയകരം. ദിനംപ്രതി വഷളാകുന്ന നഗരത്തിലെ ഗതാഗത സംവിധാനത്തെ കുറിച്ച് ഗോപാലകൃഷ്ണന്‍ ആശങ്ക പ്രകടിപ്പിച്ചു.

പോസ്റ്റില്‍ പറയുന്നതിങ്ങനെ

ഇന്ന് 31 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ രണ്ടര മണിക്കൂര്‍ സമയമെടുത്തു. നഗരത്തിലെ ഗതാഗതക്കുരുക്ക്, റോഡുകളുടെ അവസ്ഥ, മോശം ഡ്രൈവിങ് എന്നിവ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്, എന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ പോസ്റ്റില്‍ കുറിച്ചു. നഗരവാസികളില്‍ നിന്ന് വിഷയത്തെ കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം ആരായുന്നുണ്ട്.

തങ്ങള്‍ക്ക് എന്നും ഇത്തരത്തില്‍ മണിക്കൂറുകളോളം സമയം റോഡില്‍ ചെലവഴിക്കേണ്ടതായി വരുന്നു എന്നാണ് കൂടുതലാളുകളും പറയുന്നത്. ബെംഗളൂരുവിന്റെ ഗതാഗത സാഹചര്യങ്ങള്‍ ഒരു പേടി സ്വപ്‌നമാണെന്നും അവര്‍ പറയുന്നു. അടുത്തിടെ വെറും 28 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു യാത്രക്കാരന് വേണ്ടിവന്നത് ഏകദേശം മൂന്ന് മണിക്കൂറോളം സമയമാണ്.

Also Read: Bengaluru Travel: ഓണം മിസ്സാകില്ലാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരാനിതാ വഴികള്‍; വെറും 3 മണിക്കൂറില്‍ വരാലോ!

പരിഹാരം തേടി ബെംഗളൂരുകാര്‍

ദൈനംദിന യാത്രകള്‍ക്കായി ആളുകള്‍ ബസുകളും മെട്രോ സര്‍വീസുകളും പ്രയോജനപ്പെടുത്തണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. റോഡിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് സംഭവിക്കുമ്പോള്‍ ഗതാഗതക്കുരുക്ക് ഇനിയും രൂക്ഷമാകും, ഇതൊഴിവാക്കാനുള്ള നടപടികള്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ഓരോരുത്തരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.

എജിപുര ഫ്‌ളൈഓവറിന്റെയും വരാനിരിക്കുന്ന മെട്രോ ഇടനാഴികളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സഹായിച്ചേക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഇതോടൊപ്പം തന്നെ മറ്റ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്ക് തങ്ങളുടെ ജീവിതത്തെ ആകമാനം ബാധിച്ചുവെന്ന അഭിപ്രായവും ഇവിടുത്തുകാര്‍ക്കുണ്ട്. 10 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുന്നു. മെട്രോ നിര്‍മാണം ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയെന്നും അവര്‍ പറഞ്ഞു.

വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളും മാത്രമല്ല, റോഡില്‍ ആളുകള്‍ കാണിക്കുന്ന അച്ചടക്കമില്ലാത്ത പ്രവര്‍ത്തനങ്ങളും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും വിലയിരുത്തലുണ്ട്. ആക്രമണാത്മക ഡ്രൈവിങ് ശീലങ്ങള്‍ മറ്റുള്ളവരെ പോലും അപകടത്തിലെത്തിക്കുന്നു. വാഹനമോടിക്കുന്നവര്‍ അനാവശ്യമായി ലെയ്‌നുകള്‍ മുറിച്ചുകടക്കുന്നുവെന്നും നഗരവാസികള്‍ പറഞ്ഞു.

English Summary

Infosys co-founder Kris Gopalakrishnan has sparked widespread discussion after revealing that a 31-kilometre journey in Bengaluru took nearly two and a half hours. His viral social media post has reignited concerns over the city’s worsening traffic congestion and infrastructure challenges.

Follow Us
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം