International Yoga Day Celebration: അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ മഹാസംഗമം, പ്രധാനമന്ത്രി നേതൃത്വം നൽകും

International Yoga Day Celebrations 2025 At Visakhapatnam: അന്താരാഷ്ട്ര യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ യോഗാ ദിനാചരണം സംഘടിപ്പിക്കുന്നതായിരിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കുന്നുണ്ട്.

International Yoga Day Celebration: അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ മഹാസംഗമം, പ്രധാനമന്ത്രി നേതൃത്വം നൽകും

International Yoga Day

Updated On: 

21 Jun 2025 | 07:16 AM

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ മുഴുകി രാജ്യം. യോഗ ഏക ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ഇതിൻ്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരക്കുന്ന യോഗാ സംഗമ പരിപാടി സംഘടിപ്പിക്കും. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് പരിപാടി നടക്കുന്നത്.

അഹമ്മദാബാദിനടുത്തുള്ള പ്രശസ്തമായ അദലാജ് വാവിൽ നടക്കുന്ന യോഗ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. അതേസമയം, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെ ഉദ്ധംപൂരിലുള്ള മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

അന്താരാഷ്ട്ര യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ യോഗാ ദിനാചരണം സംഘടിപ്പിക്കുന്നതായിരിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കുന്നുണ്ട്. ഡൽ​ഹിയിൽ കർത്തവ്യപഥിൽ നടക്കുന്ന യോഗ ദിനാചരണത്തിൽ ജെ പി നദ്ദ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

2015 മുതലാണ് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. യോഗ ഗുരു ബാബാ രാംദേവ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഗവർണർ ബന്ദാരു ദത്താത്രേയ എന്നിവർ കുരുക്ഷേത്രയിലെ ബ്രഹ്മ സരോവറിൽ നടക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ മാർ​ഗമായാണ് യോഗയെ കണക്കാക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒത്തൊരുമയെ പ്രതിനിധീകരിക്കുന്ന ദിവസം കൂടിയാണിത്. യോഗ പ്രോത്സാഹിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും മികവ് പുലർത്തുന്നവരെ യോഗ അവാർഡുകൾ നൽകി ആദരിക്കുന്നതാണ്.

 

 

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ