IRS Officer Beaten Up: ഐആർഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഇൻകം ടാക്സ് ഓഫീസ് സഹപ്രവർത്തകൻ; പരാതിയില്ലെന്ന് ഓഫീസർ
IRS Officer Beaten Up By Income Tax Office Colleague: ഐആർഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഇൻകം ടാക്സ് ഓഫീസിലെ സഹപ്രവർത്തകൻ. സംഭവത്തിൽ പരാതിയില്ലെന്നാണ് ഇരുവരും അറിയിച്ചത്.

ഐആർഎസ് ഓഫീസർ
ഇൻകം ടാക്സ് ഓഫീസിൽ വച്ച് ഐആർഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സഹപ്രവർത്തകൻ. ലഖ്നൗവിലെ ഹസ്രത്ഗഞ്ജ് ഓഫീസിൽ വച്ചുണ്ടായ ഒരു തർക്കത്തിനിടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേട ഓഫീസർ ഗൗരവ് ഗാർഗിനെ ലഖ്നൗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ പരിക്കിനെപ്പറ്റിയോ ആക്രമണം ഉണ്ടാവാനിടയായ കാരണത്തെപ്പറ്റിയോ കൃത്യമായ വിവരങ്ങളില്ല.
ഗൗരവ് ഗാർഗ് തന്നെയാണ് ആക്രമണത്തെപ്പറ്റി അറിയിച്ചതെന്ന് സെൻട്രൽ ലഖ്നൗ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ആഷിഷ് ശ്രീവാസ്തവ പറഞ്ഞു. ഹസ്രത്ഗഞ്ജ് പോലീസ് സ്റ്റേഷനിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ പോലീ സ്ഥലത്തെത്തി അദ്ദേഹത്തിന് വൈദ്യസഹായം നൽകി. ആരാണ് ആക്രമിച്ചതെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തിൽ ഗൗരവ് ഗാർ പരാതിനൽകിയിട്ടില്ലെന്നാണ് സൂചനകൾ. ഗൗരവോ തല്ലിയ ആളോ പോലീസിനെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തിൽ പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
ഇതിനിടെ സംഭവത്തിൽ സമജ്‌വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ് സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നു. ‘ഇതുവരെ ബിജെപി സർക്കാരിൽ പോലീസും പോലീസും തമ്മിലായിരുന്നു പ്രശ്നങ്ങൾ. ഇപ്പോൾ അത് ഉദ്യോഗസ്ഥർ തമ്മിലായി. ഒരു കേസ് പുറത്തുവരുന്നത്, ലഖ്നൗവിൽ ഐആർഎസ് ഓഫീസറെ ബന്ദിയാക്കിവച്ച് ഇൻകം ടാക്സ് ഓഫീസർ മർദ്ദിച്ചു എന്നതാണ്. ഈ കേസ് അന്വേഷിക്കണം. ഇതെങ്ങനെ സംഭവിച്ചു എന്നും ഒരു ഐപിഎസ് ഓഫീസറുടെ ഭർത്താവ് എങ്ങനെ ഇതിൽ ഉൾപ്പെട്ടു എന്നും കണ്ടെത്തണം.’- അഖിലേഷ് യാദവ് തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
അഖിലേഷ് യാദവിൻ്റെ കുറിപ്പ് രാഷ്ട്രീയപരമായി ചില അലയൊലികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കാൻ കഴിയുമോ എന്ന് പരിശോധിച്ചേക്കും. നിലവിൽ ഇതിനെപ്പറ്റി ഔദ്യോഗികമായ അറിയിപ്പുകളോ വിവരങ്ങളോ ഇല്ല.