Viral Video: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം; ദേശീയ കടമ നിർവഹിക്കാൻ സൈനികനായ ഭർത്താവിന് യാത്രയയപ്പ് നൽകി ഭാര്യ

രാജ്യത്തെ സംരക്ഷിക്കാൻ തന്റെ സിന്ദൂരം അയയ്ക്കുകയാണെന്ന് നവവധു യാമിനി പാട്ടീൽ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Viral Video: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം; ദേശീയ കടമ നിർവഹിക്കാൻ സൈനികനായ ഭർത്താവിന് യാത്രയയപ്പ് നൽകി ഭാര്യ

Viral Story

Updated On: 

09 May 2025 18:41 PM

വ്യക്തിപരമായ ജീവിതത്തേക്കാൾ ദേശീയ കടമയാണ് പ്രധാനമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ജൽഗാവിലെ പച്ചോറ താലൂക്കിലെ പുങ്കാവിലാണ് സംഭവം. മെയ് 5നാണ് സൈനികനായ മനോജ് ജ്ഞാനേശ്വർ പാട്ടീൽ വിവാഹിതനാകുന്നത്. ഇന്ത്യ  – പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ,  മെയ് 8ന് ജോലിയിൽ തിരിച്ചു കയറാൻ അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചു. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ രാജ്യത്തെ സേവിക്കാനായി ഭർത്താവിനെ യാത്രയയച്ച ഭാര്യയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.

സൈനികന്റെ ഭാര്യയും കുടുംബവും അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ പച്ചോറ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും താൻ അവരോടൊപ്പമുണ്ടെന്നും നവവധു യാമിനി പാട്ടീൽ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ തന്റെ സിന്ദൂരം അയയ്ക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.

സൈനികനായ മനോജ് ജ്ഞാനേശ്വർ പാട്ടീൽ മെയ് അഞ്ചിനാണ് പച്ചോറയിലെ കലാമസ്ര ഗ്രാമത്തിലെ യാമിനിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഇവരുടെ ആചാരപ്രകം ഉള്ള സത്യനാരായണ പൂജ മെയ് 9നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിന് മുൻപ് തന്നെ ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത് തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ സൈനികന് നിർദേശം ലഭിച്ചു. അത്തരമൊരു സാഹചര്യത്തിൽ തന്റെ രാജ്യത്തിന് മുൻഗണന നൽകി മനോജ് പാട്ടീൽ മെയ് 8ന് തന്നെ അതിർത്തിയിലേക്ക് പുറപ്പെടുകയായിരുന്നു.

ALSO READ: അതിർത്തിയിലെ സംഘർഷങ്ങൾ കുറച്ച് സമാധാനം പുനസ്ഥാപിക്കണം: എംഎ ബേബി

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ:

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്