Soldier Martyred: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

Jammu and Kashmir Kishtwar Encounter: കിഷ്ത്വാറിൽ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Soldier Martyred: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

Updated On: 

22 May 2025 | 06:04 PM

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. വ്യാഴാഴ്ച രാവിലെ മുതൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികന് വീരമൃത്യു. രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

കിഷ്ത്വാറിൽ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.

പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സൈനികൻ വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്സ് അറിയിച്ചു. എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ് ത്രാഷി’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത ശ്രമങ്ങൾ നടത്തി വരികയാണെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ സേന വ്യക്തമാക്കി.

ALSO READ: മഹാരാഷ്ട്രയിൽ 100-ലധികം കോവിഡ് കേസുകൾ; ഭയം വേണ്ട ജാ​ഗ്രത മതിയെന്ന് ഡോക്ടർമാർ

വൈറ്റ് നൈറ്റ് കോപ്സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ