Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

Anantnag Encounter Update: ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് സംഭവം. കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയിൽ സെനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

Anantnag Encounter. (Image credits: PTI)

Published: 

10 Aug 2024 | 09:19 PM

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരരമായുള്ള ഏറ്റുമുട്ടലിൽ (Anantnag Encounter) രണ്ട് ജവാൻമാർ വീരമൃത്യുവരിച്ചതായി അധികൃതർ. അഹ്‌ലാൻ ഗഡോളിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. സംഭവത്തിൽ സാധാരണക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് കൂടുതൽ ആളുകളെ ഒഴുപ്പിച്ചതായും വിവരമുണ്ട്.

ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് സംഭവം. കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയിൽ സെനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരവാദികൾ വിദേശ രാജ്യത്തു നിന്നുള്ളവരാണ് എന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിൽ സൈന്യത്തിന്റെ സ്‌പെഷൽ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സും പങ്കാളികളാകുന്നുണ്ട്. കൂടാതെ ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരും ഓപ്പറേഷൻ്റെ ഭാ​ഗമാണ്.

ALSO READ: കോടികളുടെ വമ്പൻ റെയിൽവേ പദ്ധതികൾ; 64 പുതിയ സ്റ്റേഷനുകൾ, പദ്ധതിയിൽ ഉൾപ്പെടുന്നത് ഏഴ് സംസ്ഥാനങ്ങൾ

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് എന്നിവർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്.

കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കോക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തേത്. 2023 സെപ്റ്റംബറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡിങ് ഓഫീസർ, ഒരു മേജർ, ഒരു ഡിഎസ്പി ഉൾപ്പെടെയുള്ളവർ വീരമൃത്യു വരിച്ചിരുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ