JD Vance Akshardham Visit: ഇതിൻ്റെ ക്രെഡിറ്റ് ഇന്ത്യക്ക്, കുടുംബത്തിനൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് ജെഡി വാൻസ്

തൻ്റെ സന്ദർശനത്തിന് ശേഷം നന്ദി അറിയിച്ച ജെഡി വാൻസ് ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ച് പരിപാലിച്ച് പോകുന്നതിൻ്റെ വലിയ ക്രെഡിറ്റ് ഇന്ത്യക്കുണ്ടെന്നും അഭിപ്രായപ്പെട്ടു

JD Vance Akshardham Visit: ഇതിൻ്റെ ക്രെഡിറ്റ് ഇന്ത്യക്ക്, കുടുംബത്തിനൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് ജെഡി വാൻസ്

Jd Vance Akshardham Temple Visit

Published: 

21 Apr 2025 13:38 PM

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി കുടുംബത്തിനൊപ്പം ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്. ഇതോടെ വാൻസിൻ്റെ നാല് ദിവസ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി. ഭാര്യ ഉഷ വാൻസും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 9:30 ഓടെ പാലം വ്യോമതാവളത്തിൽ വിമാനമിറങ്ങിയ വൈസ് പ്രസിഡൻ്റിനെയും കുടുംബത്തെയും, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ചു. തുടർന്ന് ജെഡി വാൻസ് ഗാർഡ് ഓഫ് ഓണർ എറ്റുവാങ്ങി. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചാണ് എല്ലാവരും ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അൽപ്പസമയം ക്ഷേത്രത്തിൽ ചിലവഴിച്ച വാൻസ് ക്ഷേത്രത്തിൻ്റെ വാസ്തു നിർമ്മിതിയും നോക്കി കണ്ടു. തൻ്റെ സന്ദർശനത്തിന് ശേഷം നന്ദി അറിയിച്ച ജെഡി വാൻസ് ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ച് പരിപാലിച്ച് പോകുന്നതിൻ്റെ വലിയ ക്രെഡിറ്റ് ഇന്ത്യക്കുണ്ടെന്നും അഭിപ്രായപ്പെട്ടു. തനിക്കും കുടുംബത്തിനും ലഭിച്ച സ്വാഗതത്തിനും പരിചരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ വാൻസിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്, വരും ദിവസങ്ങളിൽ ആഗ്രയിലും ജയ്പൂരിലും അദ്ദേഹം സന്ദർശനം നടത്തിയേക്കും. അതേസമയം അമേരിക്കൻ വൈസ് പ്രസിഡൻ്റിൻ്റെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസ് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും