NEET Student Poonul Remove: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു; പ്രതിഷേധം ശക്തം, 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

NEET Student Poonul Removed Incident: പരീക്ഷയ്ക്ക് സമയം വൈകിയതിനാൽ പൂണൂൽ അഴിച്ച് മാറ്റി അച്ഛനെ ഏൽപിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. എന്നാൽ മതപരമായ രീതിയിൽ എന്തെങ്കിലും വസ്ത്രം ധരിക്കണമെങ്കിൽ വിദ്യാർത്ഥി നേരത്തേ അത് അപേക്ഷയിൽ നൽകണമായിരുന്നു.

NEET Student Poonul Remove: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു; പ്രതിഷേധം ശക്തം, 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം

Published: 

05 May 2025 09:09 AM

ബം​ഗളൂരു: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ (NEET Student Poonul Remove) അഴിപ്പിച്ചതിൽ പ്രതിഷേധം ശക്തം. കർണാടകയിലെ കലബുറഗിയിൽ ഇന്നലെ നടന്ന നീറ്റ് പരീക്ഷയ്ക്കിടയാണ് സംഭവം. ഇതിന് പിന്നാലെ വിദ്യാർത്ഥിയെ മുന്നിൽ നിർത്തി ബ്രാഹ്മണ സമുദായ സംഘടനകൾ പ്രതിഷേധിക്കുകയായിരുന്നു. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റിൻറെ ഡ്രസ് കോഡിൽ ദേഹത്ത് ചരടുകൾ പാടില്ല എന്ന് നിർദ്ദേശത്തിൽ വിവാദം ശക്തമായിരുന്നു. സമാനമായ ചട്ടങ്ങളാണ് നീറ്റ് പരീക്ഷയ്ക്കുമുള്ളത്.

ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിയുടെ ശരീരത്ത് നിന്ന് പൂണൂൽ നീക്കം ചെയ്യാൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടത്. പരീക്ഷയ്ക്ക് സമയം വൈകിയതിനാൽ പൂണൂൽ അഴിച്ച് മാറ്റി അച്ഛനെ ഏൽപിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. എന്നാൽ മതപരമായ രീതിയിൽ എന്തെങ്കിലും വസ്ത്രം ധരിക്കണമെങ്കിൽ വിദ്യാർത്ഥി നേരത്തേ അത് അപേക്ഷയിൽ നൽകണമായിരുന്നു. അതനുസരിച്ച് പരിശോധനയ്ക്കായി നേരത്തേ പരീക്ഷാ നടക്കുന്ന സ്ഥലത്ത് ഹാജരാവുകയും വേണമെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

എന്നാൽ ഇത്തരം ചട്ടങ്ങൾ വിദ്യാർത്ഥി പാലിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയത്തിൽ പ്രതിഷേധവുമായി എത്തിയ സമുദായ സംഘടനകൾ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിൻ്റെ ഭാ​ഗമായി റോഡിൽ വച്ച് തന്നെ വീണ്ടും മതപരമായ ചടങ്ങുകൾ നടത്തിയാണ് വിദ്യാർത്ഥിയെ പൂണൂൽ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പരിശോധനാ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ മറ്റ് നിരവധി കുട്ടികളോടും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ പൂണൂലുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു.

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥി പിടിയിലായി. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ കേന്ദ്രത്തിൽ വച്ചാണ് സംഭവം. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്കെത്തിയത്. സംഭവത്തിൽ വിദ്യാർത്ഥിയെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

ഹാൾ ടിക്കറ്റ് പരിശോധിക്കുന്ന സമയത്താണ് സംഭവം തിരിച്ചറിയുന്നത്. ആദ്യ ഭാഗത്ത് കസ്റ്റഡിയിൽ ഉള്ള വിദ്യാർഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർഥിയുടെ പേരുമാണ് ഉണ്ടായിരുന്നത്. വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടന്നുവരുന്നതായി പത്തനംതിട്ട പോലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിൽ ഉള്ള വിദ്യാർത്ഥിയെ ചോദ്യം ചെയ്തു വരികയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും