AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Modi-Putin Meeting: എണ്ണ കയറ്റുമതിയ്ക്ക് തടസമില്ല; താരിഫില്‍ ഭയമില്ല, വ്യാപാരം കൂടുതല്‍ ശക്തമാകും; പുടിന്‍ മടങ്ങി

PM Narendra Modi Vladimir Putin Meeting Highlights: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ റഷ്യന്‍ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.

Modi-Putin Meeting: എണ്ണ കയറ്റുമതിയ്ക്ക് തടസമില്ല; താരിഫില്‍ ഭയമില്ല, വ്യാപാരം കൂടുതല്‍ ശക്തമാകും; പുടിന്‍ മടങ്ങി
നരേന്ദ്ര മോദി, ദ്രൗപതി മുര്‍മു, വ്‌ളാഡിമിര്‍ പുടിന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു Image Credit source: PTI
shiji-mk
Shiji M K | Published: 06 Dec 2025 06:38 AM

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. പാലം ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ നിന്ന് രാത്രിയോടെയാണ് അദ്ദേഹം പുറപ്പെട്ടത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ എത്തി യാത്രയാക്കി. ഡിസംബര്‍ അഞ്ചിന് വൈകീട്ട് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷമാണ് പുടിന്റെ മടക്കം.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ റഷ്യന്‍ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പുടിന്‍ ഉറപ്പുനല്‍കി. ഉപകരണങ്ങളുടെ ഭാഗങ്ങള്‍ രാജ്യത്ത് നിര്‍മ്മിച്ച് മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഡല്‍ഹിയില്‍ വെച്ച് നരേന്ദ്ര മോദിയും പുടിനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

യുഎസ് താരിഫ് സമ്മര്‍ദങ്ങള്‍ക്കിടയിലും റഷ്യയുമായുള്ള വ്യാപാരം 10000 കോടി ഡോളര്‍ (100 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ത്താനും ഇന്ത്യ തീരുമാനിച്ചു. നിലവില്‍ 6,400 കോടി യുഎസ് ഡോളറിലാണ് വ്യാപാരം. 5 വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹകരണ പദ്ധതികള്‍ക്കും ഇരുനേതാക്കളും തീരുമാനമെടുത്തു.

റഷ്യന്‍ സഹായത്തോടെ രണ്ടാം ആണവനിലയത്തിന് സ്ഥലം കണ്ടെത്തും, കൂടംകുളം ആണവ നിലയത്തിനുള്ള പിന്തുണ തുടരുമെന്നത് ഉള്‍പ്പെടെ തീരുമാനമായി. തൊഴില്‍, ആരോഗ്യം, ഷിപ്പിങ്, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി വ്യാപാര കരാറുകളില്‍ എത്തിച്ചേരുന്നതിന് ഉച്ചകോടി ഇരുരാജ്യങ്ങള്‍ക്കും സഹായകമായി.

പെട്രോളിയം ഉത്പന്നങ്ങള്‍ യാതൊരു തടസവുമില്ലാതെ തുടര്‍ന്നും നല്‍കുമെന്നും പുടിന്‍ അറിയിച്ചു. പെട്രോളിയം ഇടപാടില്‍ നിന്ന് ഡോളറിനെ പൂര്‍ണമായും ഒഴിവാക്കി. ഇനി മുതല്‍ രൂപ-റൂബിള്‍ കറന്‍സിയിലായിരിക്കും വ്യാപാരം. 96 ശതമാനമാണ് നിലവില്‍ ഇത്തരത്തില്‍ നടക്കുന്നത്. ഡോളറിന്റെയും രൂപയുടെയും നിലവിലെ മൂല്യം അനുസരിച്ച് ഈ നീക്കം ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

Also Read: Putin India Visit: പുടിന് ഭഗവദ് ഗീത നല്‍കി മോദി, അത്താഴ വിരുന്നും ഗംഭീരം; ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍

മറഞ്ഞിരിക്കുന്ന അജണ്ടകളും ഇരട്ടത്താപ്പുകളും ഇല്ലാതെ ഭീകരതയ്‌ക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത ആഗോള പോരാട്ടത്തിന് ഇന്ത്യയും റഷ്യയും ആഹ്വാനം ചെയ്തു. ഭീകരത മാനവികതയുടെ മൂല്യങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാര്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയും പുടിനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.