Kite String Accident: ബൈക്ക് ഓടിക്കുന്നതിനിടെ പട്ടത്തിൻ്റെ ചരട് കഴുത്തിൽ കുടുങ്ങി; മൂന്ന് പേർക്ക് ദാരുണാന്ത്യം
Surat Kite String Accident: ഒഴിവുദിവസം കുടുംബവുമായി പുറത്തേക്ക് പോകവെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന റഹാന്റെ ദേഹത്ത് അപ്രതീക്ഷിതമായി പട്ടത്തിന്റെ ചരട് കുടുങ്ങുകയായിരുന്നു. തുടർന്ന് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം 70 അടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീണു.

Kite String Accident
സൂറത്ത്: പട്ടത്തിൻ്റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിച്ച കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിൽ വച്ചാണ് ദാരുണമായ സംഭവം നടന്നത്. പാലത്തിൽ നിന്ന് 70 അടി താഴ്ച്ചയിലേക്കാണ് കുടുംബം വീണത്.
ഒഴിവുദിവസം കുടുംബവുമായി പുറത്തേക്ക് പോകവെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന റഹാന്റെ ദേഹത്ത് അപ്രതീക്ഷിതമായി പട്ടത്തിന്റെ ചരട് കുടുങ്ങുകയായിരുന്നു. തുടർന്ന് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം 70 അടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീണു. റഹാനും ഏഴ് വയസുള്ള മകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ALSO READ: രാജ്യത്ത് വീണ്ടും നിപ പ്രതിസന്ധി, 120 പേർ ഐസൊലേഷനിൽ, രോഗം ബാധിച്ച നഴ്സ് കോമയിൽ
ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ ഭാര്യ രഹനയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കൈകൊണ്ട് റഹാൻ പട്ടത്തിൻ്റെ ചരട് ശരീരത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പട്ടത്തിൻ്റെ ചരട് കുടുങ്ങി ആളുകൾ മരിക്കുന്നത് ആദ്യമായല്ല. മുമ്പും ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിരോധിത ചൈനീസ് ചരടുകളാണ് പട്ടം പറത്തുന്നതിനായി പല മേഖലകളിലും ഉപയോഗിക്കുന്നത്.