AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bavco plastic bottle new rules: ധൃതിപിടിച്ച് അടപ്പ് തുറന്നാൽ 20 രൂപ മറന്നേക്കൂ! പുതിയ നിബന്ധനങ്ങളുമായി ബവ്‌കോ

Bavco plastic bottle new rules:മദ്യപന്മാർക്ക് മുന്നിൽ കൂടുതൽ നിബന്ധനകളുമായി ബെവ്കോ.പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുമ്പോൾ അധികമായി നൽകുന്ന 20 രൂപ...

Bavco plastic bottle new rules: ധൃതിപിടിച്ച് അടപ്പ് തുറന്നാൽ 20 രൂപ മറന്നേക്കൂ! പുതിയ നിബന്ധനങ്ങളുമായി ബവ്‌കോ
Bevco (2)Image Credit source: Tv9 Network
Ashli C
Ashli C | Published: 16 Jan 2026 | 09:57 AM

കുപ്പിവാങ്ങുമ്പോൾ 20 രൂപ കൊടുത്താലെന്താ അത് തിരിച്ചു കിട്ടുമല്ലോ എന്ന് കരുതണ്ടാ… മദ്യപന്മാർക്ക് മുന്നിൽ കൂടുതൽ നിബന്ധനകളുമായി ബെവ്കോ.പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുമ്പോൾ അധികമായി നൽകുന്ന 20 രൂപ തിരികെ ലഭിക്കണമെങ്കിൽ ഇനി കൂടുതൽ കടമ്പകൾ കടക്കണം എന്നാണ് ബവ്‌കോയുടെ തീരുമാനം. സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ മദ്യ കുപ്പികൾ തിരികെ കൊണ്ടു നൽകുന്ന ഒരു സ്കീം ആരംഭിച്ചത്. നിലവിൽ സ്റ്റിക്കർ ഒട്ടിച്ച കുപ്പി എത്ര ദിവസം കഴിഞ്ഞാലും വാങ്ങിയ കടയിൽ എത്തിച്ചാൽ പണം തിരികെ ലഭിക്കും എന്നതാണ് പദ്ധതി.

എന്നാൽ ഇനി ആ രീതി ഉണ്ടാകില്ല . സ്കാൻ ചെയ്ത് ഉറപ്പിച്ചതിനു ശേഷം മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ. മാത്രമല്ല സ്റ്റിക്കറിലെ ബാർകോഡ് തെളിയാതിരിക്കുകയോ 15 ദിവസത്തിനുള്ളിൽ കുപ്പി തിരികെ നൽകാതിരിക്കുകയോ ചെയ്താലും പണം റീഫണ്ട് ചെയ്ത് ലഭിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാൽ ധൃതിപിടിച്ച് അടപ്പ് തുറക്കുമ്പോൾ സ്റ്റിക്കറിന് മുകളിലെ ബാർകോഡ് പോവുകയാണെങ്കിൽ പണം തിരികെ ലഭിക്കില്ല എന്ന് അർത്ഥം. കുപ്പി തിരികെ കൊണ്ടു വരുമ്പോൾ ഈ സ്റ്റിക്കർ അടയാളം ഇല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധി ഉണ്ടാകും.

അതേസമയം 20 രൂപ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന പദ്ധതിയും സംസ്ഥാന വ്യാപകമാക്കുന്നത് കരാർ കമ്പനിയുമായുള്ള ധാരണ വൈക്കുന്നതിൽ താൽക്കാലികമായി നീട്ടിയിരിക്കുകയാണ്. കൂടാതെ 20 രൂപ പദ്ധതി കൂടുതൽ വിപുലീകരിക്കുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും കിട്ടുന്ന വിഹിതത്തെ ചൊല്ലി കരാർ കമ്പനിയും എക്സൈസ് വകുപ്പും തമ്മിലുള്ള തർക്കവും ഇപ്പോഴും തുടരുകയാണ്. കൂടാതെ ബവ്കോയുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കാരങ്ങൾ വരാനിരിക്കുന്ന ഇലക്ഷൻ കൂടി പരി​ഗണിച്ചായിരിക്കുമെന്നും റിപ്പോർട്ട്.