Leopard Attack in Valparai: വാൽപ്പാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലരവയസ്സുകാരിയെ പുലി പിടിച്ചു; കുട്ടിയ്ക്കായി തിരച്ചിൽ

Leopard Attack in Valparai: തേയിലത്തോട്ടത്തിൽ‍ നിന്ന് എത്തിയ പുലിയാണ് കുട്ടിയെ പിടിച്ച് കൊണ്ടുപോയത്. ഇതിനു സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്. തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

Leopard Attack in Valparai: വാൽപ്പാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലരവയസ്സുകാരിയെ പുലി പിടിച്ചു; കുട്ടിയ്ക്കായി തിരച്ചിൽ

പ്രതീകാത്മക ചിത്രം

Published: 

21 Jun 2025 | 06:37 AM

വാൽപ്പാറ: വാൽപ്പാറയിൽ നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയാണ് മനോജ് കുന്ദ.

തേയിലത്തോട്ടത്തിൽ‍ നിന്ന് എത്തിയ പുലിയാണ് കുട്ടിയെ പിടിച്ച് കൊണ്ടുപോയത്. ഇതിനു സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്. തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതോടെ തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് മഴ ശക്തമായതിനാൽ തിരച്ചിൽ ദുഷ്കരമാണ്.

Also Read:വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബങ്ങള്‍ക്ക് 6 കോടി രൂപ പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

ഈ പ്രദേശത്ത് വന്യജീവി ആക്രമണം കൂടുതലാണ്. കഴിഞ്ഞ മാസം കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്ന മേരി(67) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാൻ ആക്രമിക്കുകയായിരുന്നു.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ