Bihar Lightning Strike Death: ഇടിമിന്നലേറ്റുള്ള മരണം: 24 മണിക്കൂറിൽ ബിഹാറില്‍ മരിച്ചത് 19 പേര്‍

19 Killed by Lightning Strikes in Bihar: ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് നളന്ദയിലാണ്. അഞ്ച് പേരാണ് മരിച്ചത്. കൂടാതെ, വൈശാലിയിൽ നാല് പേരും, പാട്നയിൽ രണ്ടു പേരും, ഷെയ്ഖ്പുര, നവാഡ, ജെഹാനാബാദ്, ഔറംഗബാദ്, ജമുയി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചു.

Bihar Lightning Strike Death: ഇടിമിന്നലേറ്റുള്ള മരണം: 24 മണിക്കൂറിൽ ബിഹാറില്‍ മരിച്ചത് 19 പേര്‍

പ്രതീകാത്മക ചിത്രം

Updated On: 

17 Jul 2025 21:44 PM

പട്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് 19 പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് നളന്ദയിലാണ്. അഞ്ച് പേരാണ് മരിച്ചത്. കൂടാതെ, വൈശാലിയിൽ നാല് പേരും, പാട്നയിൽ രണ്ടു പേരും, ഷെയ്ഖ്പുര, നവാഡ, ജെഹാനാബാദ്, ഔറംഗബാദ്, ജമുയി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചു.

മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. മോശം കാലാവസ്ഥ മുൻനിർത്തി ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷിതരായിരിക്കാനും ബീഹാർ സർക്കാർ അഭ്യർത്ഥിച്ചു. ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

ALSO READ: മൂർഖന്മാരുമായി നൃത്തം ചെയ്യുന്ന ഭക്തർ; വൈറലായി നാഗപഞ്ചമി മേള ദൃശ്യങ്ങൾ

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 17, 18, 21 തീയതികളിൽ മധ്യപ്രദേശ്, ജൂലൈ 21 മുതൽ 23 വരെ വിദർഭ, ജൂലൈ 17 ഛത്തീസ്ഗഢ്, ജൂലൈ 20 മുതൽ 23 വരെയുള്ള തീയതികളിൽ ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ