Viral Video: തെരുവിൽ ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ മണത്ത് നോക്കുന്ന സിംഹം; ഭയപ്പെടുത്തുന്ന വിഡിയോയ്ക്ക പിന്നിലെ സത്യമെന്ത്?

Lion sniffing man Viral video: ഉറങ്ങിക്കിടന്നിരുന്ന മനുഷ്യനെ മണത്ത് നോക്കുന്ന സിംഹം, സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഭയപ്പെടുത്തുന്ന വിഡിയോ നിങ്ങളും കണ്ടിട്ടുണ്ടാകും. എന്നാൽ ഈ ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമറിയോമോ?

Viral Video: തെരുവിൽ ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ മണത്ത് നോക്കുന്ന സിംഹം; ഭയപ്പെടുത്തുന്ന വിഡിയോയ്ക്ക പിന്നിലെ സത്യമെന്ത്?
Published: 

11 Jun 2025 14:20 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന മനുഷ്യനെ മണത്ത് നോക്കുന്ന സിംഹം, സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഭയപ്പെടുത്തുന്ന വിഡിയോ നിങ്ങളും കണ്ടിട്ടുണ്ടാകും. ഏകദേശം 70 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. എന്നാൽ ഈ ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമറിയോമോ?

ഗുജറാത്തിലെ ഒരു ചെറു പട്ടണത്തിലെ വീഡിയോ എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. രാത്രിയില്‍ അടച്ചിട്ടിരിക്കുന്ന കടയുടെ മുന്നിലായി കിടന്നുറങ്ങുന്ന ഒരു വ്യക്തിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. സമയം രാത്രി 2.39 തെന്ന് വീഡിയോയില്‍ എഴുതിയിട്ടുണ്ട്. എന്നാൽ പെട്ടെന്ന് ഇരുട്ടത്ത് നിന്നും ഒരു സിംഹം നടന്ന് വരികയും കിടന്നുറങ്ങുന്ന ആളുടെ അടുത്ത് കൂടി കടന്ന് പോകുകയും ചെയ്യുന്നു. അല്പ സമയത്തിന് ശേഷം വീണ്ടും സിംഹം തിരിച്ച് വന്ന് കിടക്കുന്ന മനുഷ്യനെ മണത്ത് നോക്കുന്നു.

കാഴ്ചക്കാരിൽ ഏറെ ഭയമുളവാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്ക് താഴെയുള്ള കമന്റ് മുഴുവനും സിംഹത്തിൽ നിന്നും രക്ഷപ്പെട്ട മനുഷ്യന്‍റെ ഭാഗ്യത്തെ കുറിച്ചാണ്. എന്നാൽ കഥ അവിടെയും തീരുന്നില്ല, ഇനിയാണ് ട്വിസ്റ്റ്. ഭയപ്പെടുത്തുന്ന ഈ വീഡിയോ യാഥാർത്ഥ്യമല്ലെന്നും ബ്രസിലില്‍ നിന്നും അപ്പ് ചെയ്ത ഒരു എഐ ജനറേറ്റഡ് വീഡിയോയാണെന്നും സ്ഥിരീകരിച്ചു. ഡി ഇന്‍റന്‍റ് ഡാറ്റ എന്ന എക്സ് അക്കൗണ്ടാണ് വീഡിയോയുടെ ആധികാരികത അന്വേഷിച്ചത്.

വീഡിയോ സ്ഥിരമായി എഐ ജനറേറ്റഡ് ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്ന ഒരു യൂട്യൂബ് ചാനലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടതാണെന്നും കൃത്യമായ ആസൂത്രണത്തോടെ നിര്‍മ്മിക്കപ്പെട്ടതാണെന്നും ഡി ഇന്‍റന്‍റ് ഡാറ്റ വ്യക്തമാക്കുന്നു. വീഡിയോയില്‍ കടയുടെ ബോര്‍ഡ് മറച്ചതും കിടക്കുന്നയാളുടെ കാലിന്‍റെ ചലനങ്ങളും ഒപ്പം ദി വേൾഡ് ഓഫ് ബീസ്റ്റ്സ് എന്ന യൂട്യൂബ് ചാനല്‍ പങ്കുവച്ച വീഡിയോയും ചൂണ്ടിക്കാട്ടിയാണ് ഡി ഇന്‍റന്‍റ് ഡാറ്റ ഇക്കാര്യങ്ങൾ സമർത്ഥിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്