Lok Sabha Election 2024: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും നശിപ്പിച്ചു

Lok Sabha Election 2024 Updates: അക്രമികൾ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് എറിഞ്ഞു.

Lok Sabha Election 2024: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും നശിപ്പിച്ചു
Published: 

01 Jun 2024 12:47 PM

കൊൽക്കത്ത: ഏഴാംഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ബംഗാളിൽ പലയിടത്തും സംഘർഷം. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞതായും പരാതിയുണ്ട്. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികൾ യന്ത്രങ്ങൾ നശിപ്പിച്ച് സമീപത്തുള്ള കുളത്തിൽ എറിഞ്ഞതെന്നാണ് വിവരം. എന്നാൽ, ഇതുമൂലം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ALSO READ: ഏഴാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; അവസാനഘട്ടത്തിൽ 57 മണ്ഡലങ്ങൾ

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ ജയ്‌നഗർ ലോക്‌സഭാ മണ്ഡലത്തിലെ കുൽതയ് എന്ന പ്രദേശത്തെ 40, 41 നമ്പർ പോളിങ് ബൂത്തുകളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ അക്രമികൾ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് എറിഞ്ഞു.

എന്നാൽ, ബൂത്തുകളിൽ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികൾ കുളത്തിൽ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഔദ്യോഗിക വിശദീകരണം. ബൂത്തിൽ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തിലേക്ക് എറിഞ്ഞത്. അതുകൊണ്ടുതന്നെ ഈ രണ്ട് ബൂത്തുകളിലും വോട്ടിങ് നടക്കുന്നതിന് നിലവിൽ തടസ്സം ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ് പശ്ചിമബംഗാളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഒരു പ്രവചനം; എക്സിറ്റ് പോൾ ഫലങ്ങൾ?

സംഘർഷവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് എഫ്ഐആർ തയ്യാറാക്കി അക്രമികൾക്കെതിരെ നടപടിയെടുത്തു. പോളിങ് ഏജന്റുമാരെ കടത്തുന്നില്ലെന്നും ചില സംഘങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മറ്റുചില സംഘങ്ങൾ ബൂത്ത് കയ്യേറുകയാണെന്നും ഇരുപാർട്ടികളും പരാതി ഉന്നയിച്ചിട്ടുണ്ട്. സന്ദേശ്ഖലി പോലെയുള്ള പ്രദേശങ്ങളിലും ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്