5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lok Sabha Election Result 2024 Live : മോദിക്ക് ശോഭയില്ലാത്ത ഹാട്രിക്; ബിജെപി അല്ല എൻഡിഎ സർക്കാർ ഭരണത്തിലേക്ക്!

Lok Sabha Election Results 2024 543 Constituency LIVE Counting and Updates in Malayalam : എതിർ സ്ഥാനാർഥിയില്ലാതെ സൂറത്തിൽ ബിജെപി സ്ഥാനാർഥി ജയിച്ചതിനാൽ 542 മണ്ഡലങ്ങളിൽ വോട്ടെണ്ണലാണ് ഇന്ന് നടക്കുക. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം ബിജെപി നയിക്കുന്ന എഡിഎയ്ക്ക് അനുകൂല വിധി പ്രഖ്യാപിച്ചപ്പോൾ എന്താകും ജനത്തിൻ്റെ അന്തിമ വിധി എന്നറിയാൻ കാത്തിരിക്കുകയാണ് ലോകം

jenish-thomas
Jenish Thomas | Updated On: 09 Jun 2024 15:47 PM
Lok Sabha Election Result 2024 Live : മോദിക്ക് ശോഭയില്ലാത്ത ഹാട്രിക്; ബിജെപി അല്ല എൻഡിഎ സർക്കാർ ഭരണത്തിലേക്ക്!

രാജ്യത്തിൻ്റെ വിധി എഴുത്ത് എന്താകുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എക്സിറ്റ് പോൾ ഫലങ്ങൾ പോലെ നരേന്ദ്ര മോദിക്ക് ഹാട്രിക്ക് നേട്ടമാകുമോ, അതോ എല്ലാ പ്രവചനങ്ങളും മാറ്റി മറിച്ചുകൊണ്ട് ഇന്ത്യ മുന്നണി അധികാരത്തിൽ വരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ലോകം. ലോക്സഭ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സമഗ്രമായ തത്സമയ വിവരണ നിങ്ങൾ ടിവി9 മലയാളത്തിലൂടെ അറിയാം.

LIVE NEWS & UPDATES

The liveblog has ended.
  • 09 Jun 2024 02:52 PM (IST)

    PM Modi Swearing-in Ceremony 2024 LIVE : സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ ഇന്ത്യയിലെത്തി.

    നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എത്തി. വീണ്ടും ഇന്ത്യയിൽ എത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭൂട്ടാനിലെ രാജാവിനെയും ഭൂട്ടാനിലെ ജനങ്ങളെയും പ്രതിനിധീകരിച്ച് ഇവിടെ എത്തിയതിൽ ഞാൻ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • 04 Jun 2024 08:32 PM (IST)

    Lok Sabha Election Result 2024 : വയനാടോ റായ്ബറേലിയോ?

    ഇരു മണ്ഡലങ്ങളിലെ വോട്ടർമാർക്ക് പ്രവർത്തകർക്കും നന്ദി പറഞ്ഞ രാഹുൽ കഠിന ഒരു തീരമാനം എടുക്കേണ്ടി വരുമെന്ന് അറിയിച്ചു. രണ്ട് മണ്ഡലങ്ങളിലും തുടരാനാകില്ല, അതിനാൽ ഒരു തീരുമാനം എടുത്താൽ തീരൂ. എന്നാൽ ഏത് മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലയെന്ന് രാഹുൽ ഗാന്ധി

  • 04 Jun 2024 05:00 PM (IST)

    Varanasi Narendra Modi Lead Update : വരണാസിയിൽ മോദിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷം പിന്നിട്ടു

    വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷം പിന്നിട്ടു. 2019 തിരഞ്ഞെടുപ്പിൽ 4.79 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രധാനമന്ത്രി ജയിച്ചത്. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 6,000 വോട്ടിൻ്റെ പിന്നിലായിരുന്നു

  • 04 Jun 2024 04:48 PM (IST)

    Raebareli Lok Sabha Election Result Update : ഇത് രാഹുലിൻ്റെ തിരിച്ചുവരവ്

    രായിബറേലിയിൽ രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം നാല് ലക്ഷത്തിലേക്ക്.

  • 04 Jun 2024 04:04 PM (IST)

    Andhra Pradesh Assembly Election Result Update : ആന്ധ്ര തിരിച്ചുപിടിച്ച് നായിഡു

    ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ തിരുച്ചുവരവ്. തനിക്കെതിരെ അറസ്റ്റ് രാഷ്ട്രീയം കളിച്ച വൈഎസ്ആർ കോൺഗ്രസിനുള്ള മറുപടിയാണ് നിയമസഭ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ടിഡിപി നേതാവ് നൽകിയിരിക്കുന്നത്. ബിജെപിക്കൊപ്പം ചേർന്ന് എൻഡിഎ മുന്നണിയായി മത്സരിച്ച ടിഡിപി 160ൽ അധികം സീറ്റ് നേടി. വൻതോതിൽ ഭരണവിരുദ്ധവികാരം നേരിട്ട ജഗൻമോഹൻ്റെ പാർട്ടിക്ക് നേടാനായത് 13 സീറ്റുകൾ മാത്രമാണ്

  • 04 Jun 2024 03:59 PM (IST)

    Andhra Pradesh Lok Sabha Election Result : ആന്ധ്രയിൽ ടിഡിപിയിലൂടെ എൻഡിഎയ്ക്ക് ആശ്വാസം

    ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയുടെ മുന്നേറ്റത്തിൽ എൻഡിഎയ്ക്ക് നേട്ടം. 16 സീറ്റിൽ ടിഡിപി 16 സീറ്റകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിക്ക് മൂന്ന് സീറ്റിൽ ജയം കണ്ടെത്താനായി. പവൻ കല്യാണിൻ്റെ ജനസേന പാർട്ടിയുടെ ജെഎസ്പി രണ്ട് സീറ്റും നേടി. ഭരണകക്ഷിയായ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേരിട്ടത് വൻ തിരിച്ചടി

  • 04 Jun 2024 02:23 PM (IST)

    Tamil Nadu Lok Sabha Election Result 2024 Update : തമിഴ്നാട്ടിൽ താമര വിരിയിക്കാൻ അനുവദിക്കാതെ സ്റ്റാലിൻ

    തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. 39 മണ്ഡലങ്ങളിൽ 38 ഇന്ത്യ മുന്നണി തമിഴ്നാട്ടിൽ മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ സഖ്യമായ പിഎംകെയാണ് ബാക്കിയുള്ള ഒരു സീറ്റിൽ മുന്നിൽ നിൽക്കുന്നത്

  • 04 Jun 2024 01:06 PM (IST)

    Manipur Lok Sabha Election Result Update : മണിപ്പൂരിൽ ബിജെപി അടിതെറ്റി

    മണിപ്പൂരിലെ രണ്ട് ലോക്സഭ സീറ്റും കോൺഗ്രസ് മുന്നിൽ. 2019 തിരഞ്ഞെടുപ്പിൽ ബിജെപി മണിപ്പൂരിൽ ഒരു സീറ്റ് നേടിയിരുന്നു.

  • 04 Jun 2024 12:07 PM (IST)

    Thiruvananthapuram Election Update : തിരുവനന്തപുരത്ത് മുന്നേറാനാകതെ ശശി തരൂർ

    തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ശശി തരൂർ അരലക്ഷം വോട്ടിന് പിന്നിൽ. കേന്ദ്രമന്ത്രിയായ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 24,118 വോട്ടിന് മുന്നിലാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന കണക്ക്

  • 04 Jun 2024 10:28 AM (IST)

    Lok Sabha Election Results 2024 Updates: വോട്ടെണ്ണി 2 മണിക്കൂർ പൂർത്തിയാകുമ്പോൾ ഉള്ള ഫലസൂചനകൾ ഇങ്ങനെ

    രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണി രണ്ട് പൂർത്തിയാകുമ്പോൾ എൻഡിഎ കേവല ഭൂരിപക്ഷത്തിന് മുകളിൽ. 200 ഓളം സീറ്റിലാണ് ഇന്ത്യ സഖ്യം മുന്നിൽ നിൽക്കുന്നത്. ഒരുഘട്ടത്തിൽ പിന്നിൽ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. യുപിയിൽ ബിജെപിക്ക് അടിപതറി. ഹരിയാനിയലും കോൺഗ്രസിന് മുൻതൂക്കം. മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം മുന്നിൽ നിൽക്കുന്നത്

  • 04 Jun 2024 10:01 AM (IST)

    UP Varanasi PM Modi Lead Update : വാരണാസിയിൽ തിരിച്ചു കയറി പ്രധാനമന്ത്രി

    ഉത്തർ പ്രദേശിലെ വാരണാസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശ്വാസം. ആദ്യ ഘട്ടിൽ 5,000ത്തിൽ അധികം വോട്ടിൽ പിന്നിൽ നിന്ന പ്രധാനമന്ത്രി നേരിയ വോട്ടിന് മുന്നിലെത്തി. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയാണ് രണ്ടാം സ്ഥാനത്തുള്ളത്

  • 04 Jun 2024 09:38 AM (IST)

    UP Varanasi Election Results 2024 : വാരണാസിയിൽ പ്രധാനമന്ത്രിക്ക് തിരിച്ചടി

    ഉത്തർ പ്രദേശിലെ വാരണാസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ നിൽക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം പ്രധാനമന്ത്രി 5,000ത്തോളം വോട്ടിന് പിന്നിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയാണ് മുന്നിലുള്ളത്. ഉത്തർ പ്രദേശിലെ 80 ലോക്സഭ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് മുന്നിൽ. 43 സീറ്റിലാണ് ഇന്ത്യ സഖ്യം മുന്നിലുള്ളത്. 28 സീറ്റിലാണ് ബിജെപി മുന്നിലുള്ളത്

  • 04 Jun 2024 09:31 AM (IST)

    ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2024 : ആദ്യ ട്രെൻഡിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം

    രാജ്യത്തെ 542 സീറ്റുകളിലും വോട്ടെണ്ണി തുടങ്ങിയപ്പോൾ ഇന്ത്യ സഖ്യം 200ൽ അധികം സീറ്റുകളിൽ മുന്നിൽ. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് 270ൽ സീറ്റിലാണ് മുന്നിൽ. യുപിയിൽ ബിജെപിക്ക് വൻ തിരിച്ചടി.

  • 04 Jun 2024 08:45 AM (IST)

    UP Varanasi Election Results 2024 : വാരണാസിയിൽ പ്രധാനമന്ത്രി മുന്നിൽ

    ഉത്തർ പ്രദേശിലെ വാരണാസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ നിൽക്കുന്നു

  • 04 Jun 2024 08:31 AM (IST)

    Lok Sabha Election Results 2024: രാജ്യത്തെ ആദ്യ ട്രെൻഡ്

    രാജ്യത്തെ 300 സീറ്റുകളിൽ ഫലസൂചനകൾ പുറത്ത് വരുമ്പോൾ. ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് വമ്പൻ ലീഡ്. എൻഡഎ സഖ്യത്തിൻ്റെ ലീഡ് 200 കടന്നു. ഇന്ത്യ സഖ്യത്തിന് 100 ഓളം സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. ബംഗളിൽ ടിഎംസിക്കൊപ്പം ബിജെപി എത്തി മുന്നിൽ. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിൽ തമിഴ്നാട്ടിലും ഇന്ത്യ മുന്നണിക്ക് മുൻതൂക്കം. 8.30 ഓടെയാണ് ബാലറ്റ് മെഷനിലെ വോട്ടുകൾ എണ്ണി തുടങ്ങുക

  • 04 Jun 2024 08:23 AM (IST)

    Lok Sabha Election Results 2024: ആദ്യ ട്രെൻഡുകൾ

    രാജ്യത്തെ 150 മണ്ഡലങ്ങളിൽ ഫലസൂചനകൾ പുറത്ത് വരുമ്പോൾ. എൻഡിഎയുടെ ലീഡ് 100 കടന്നു. ഇന്ത്യ സഖ്യത്തിന് 40തിൽ അധികം സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. ബംഗളിൽ ടിഎംസി മുന്നിൽ. തമിഴ്നാട്ടിലും ഇന്ത്യ മുന്നണിക്ക് മുൻതൂക്കം. 8.30 ഓടെയാണ് ബാലറ്റ് മെഷനിലെ വോട്ടുകൾ എണ്ണി തുടങ്ങുക

  • 04 Jun 2024 08:15 AM (IST)

    ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2024 : രാജ്യത്തെ ആദ്യ ഫലസൂചനകൾ ഇങ്ങനെ

    രാജ്യത്ത് 60 സീറ്റുകളിൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ എൻഡിഎ മുന്നണിക്ക് മുന്നേറ്റം. താപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി 38 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 21 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. 8.30 ഓടെയാണ് ബാലറ്റ് മെഷനിലെ വോട്ടുകൾ എണ്ണി തുടങ്ങുക

  • 04 Jun 2024 08:03 AM (IST)

    Lok Sabha Election Results 2024 : ജനവിധി എണ്ണി തുടങ്ങി

    2024 ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുന്നത്. പോസ്റ്റൽ വോട്ടുകളിൽ വീടുകളിൽ നിന്നെടുത്ത വോട്ടുകളാണ് എണ്ണി തുടങ്ങിയത്

     

  • 04 Jun 2024 07:59 AM (IST)

    Lok Sabha Election Results 2024: രാജ്യം ആരെടുക്കും?

    രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രമാണ്. വോട്ടെണ്ണൽ പൂർത്തിയാക്കിയതിന് ശേഷം ഒമ്പത് മണിയോടെ ആദ്യ ട്രെൻഡ് അറിയാൻ സാധിക്കും

  • 04 Jun 2024 07:45 AM (IST)

    Lok Sabha Election Results 2024: ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ

    തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരം ഇന്ന് ജൂൺ നാല് രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ വിവിധ കേന്ദ്രങ്ങളിലായി നടക്കുക. ആദ്യം എണ്ണി തുടങ്ങുക പോസ്റ്റൽ വോട്ടുകളാണ്

  • 04 Jun 2024 07:35 AM (IST)

    Lok Sabha Election Result 2024 : നിമിഷങ്ങൾ എണ്ണി രാജ്യം

    ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. സൂറത്തൊഴിച്ച് 542 മണ്ഡലങ്ങളിലേക്കുള്ള വിധി അൽപ്പസമയത്തിനകം അറിയാൻ സാധിക്കു. എല്ലാവർക്കും ടിവി9 മലയാളത്തിൻ്റെ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

Published On - Jun 04,2024 7:12 AM

Follow Us
Latest Stories