PM Modi Swearing-in Ceremony 2024 LIVE : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം ഇന്ന്….

PM Modi Swearing-in Ceremony : കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും അന്ന് സത്യപ്രതിജ്ഞ ചെയ്യും.

PM Modi Swearing-in Ceremony 2024 LIVE : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം ഇന്ന്....

PM Modi Swearing-in Ceremony 2024 LIVE

Edited By: 

Jenish Thomas | Updated On: 09 Jun 2024 | 02:25 PM

ന്യൂഡൽഹി :  നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം ഇന്ന് വൈകീട്ട് 7.15-ന് നടക്കും. നരേന്ദ്രമോദിയുടെ മൂന്നാമൂഴമാണ് ഇത്. കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും അന്ന് സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടിയുമായും നിതീഷ് കുമാറുമായും ബി.ജെ.പി ധാരണയില്‍ എത്തിയിരുന്നു. 30 മന്ത്രിമാരാണ് അദ്ദേഹത്തോടൊപ്പം സത്യ പ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കുന്നത്. വിദേശ പ്രതിനിധികളടക്കം പല പ്രമുഖരും ചടങ്ങിനെത്തുമെന്നാണ് സൂചന. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.

LIVE NEWS & UPDATES

The liveblog has ended.
  • 09 Jun 2024 02:07 PM (IST)

    ബിഹാറിൽ നിന്നുള്ള 8 എംപിമാർ മോദിയുടെ മന്ത്രിസഭയിലേക്ക്

    ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിഹാറിൽ നിന്നുള്ള 8 എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭയിൽ ചേരും. ഗിരിരാജ് സിംഗ്, നിത്യാനന്ദ് റായ്, സതീഷ് ദുബെ, ലാലൻ സിംഗ്, ചിരാഗ് പാസ്വാൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ചില പ്രമുഖർ.

  • 09 Jun 2024 01:23 PM (IST)

    സത്യപ്രതിജ്ഞയ്ക്ക് ഖാർ​ഗേ എത്തും

    പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയുടെ അവസാനം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺ​ഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർ​ഗേ പങ്കെടുക്കുമെന്ന് അറിയിച്ചു.


  • 09 Jun 2024 11:52 AM (IST)

    PM Modi Swearing-in Ceremony 2024: കേരളത്തിന് രണ്ടു മന്ത്രിമാരെന്ന് സൂചന

    കേരളത്തിൽ നിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ ഉണ്ടാകുമെന്ന സൂചനകൾ പുറത്തു വരുന്നു. തമിഴ്നാട്ടിലെ കെ. അണ്ണാമലൈക്ക് തൽക്കാലം മന്ത്രി സ്ഥാനം ഇല്ല. നിർമ്മലാ സീതാരാമനും ക്ഷണം ലഭിച്ചതായാണ് വിവരം.

  • 09 Jun 2024 11:43 AM (IST)

    PM Modi Swearing-in Ceremony 2024: മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു… സുരേഷ് ​ഗോപി ഇനി കേന്ദ്ര മന്ത്രി

    സുരേഷ് ​ഗോപി കേന്ദ്രമന്ത്രി ആകുന്നത് സംബന്ധിച്ചുള്ള ഒദ്യോ​ഗിക അറിയിപ്പ് എത്തി. മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു… എന്നാണ് വിവരം അറിഞ്ഞ സുരേഷ് ​ഗോപി പ്രതികരിച്ചത്. അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയ്ലേക്ക് പുറപ്പെട്ടു. ഇവിടെ നിന്ന് ബം​ഗളുരുവിലേക്കും അവിടെ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിക്കുമാണ് യാത്ര.

  • 09 Jun 2024 11:09 AM (IST)

    PM Modi Swearing-in Ceremony 2024: കേരളത്തിൽ നിന്ന് 115 ബി.ജെ.പി നേതാക്കൾക്ക് ക്ഷണം

    കേരളത്തിൽ നിന്ന് 115 ബി.ജെ.പി നേതാക്കൾക്ക് ക്ഷണം ലഭിച്ചതായി വിവരം. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡൻ്റുമാർ, സ്ഥാനാർത്ഥികൾ എന്നവർ ഉൾപ്പെടെയുള്ളവർക്കാണ് ക്ഷ്ഷണം ലഭിച്ചത്.

  • 09 Jun 2024 11:05 AM (IST)

    PM Modi Swearing-in Ceremony 2024: സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം

    സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നു. കേരളാഹൗസിലേക്കാണ് ഔദ്യോ​ഗിക ക്ഷണക്കത്ത് എത്തിയത്. അതിനിടെ സുരേഷ് ​ഗോപി ഡൽഹിയിലേക്ക് പോകാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. ഉടൻ അദ്ദേഹം പുറപ്പെടും.

  • 09 Jun 2024 10:40 AM (IST)

    PM Modi Swearing-in Ceremony 2024: കുമാരസ്വാമി മന്ത്രിയാകും, കെ അണ്ണാമലൈയ്ക്കും ബി.ജെ.പി.യുടെ ക്ഷണം

    ജെ.‍ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മന്ത്രിയാകും. അദ്ദേഹത്തിനു കൃഷ് മന്ത്രാലയം ലഭിക്കുമെന്നാണ് സൂചന. കെ അണ്ണാമലൈക്കും ക്ഷണമുണ്ട്. അദ്ദേഹവും കേന്ദ്രമന്ത്രിയാകും എന്നാണ് സൂചന

  • 09 Jun 2024 09:25 AM (IST)

    സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുന്നു

    നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം. 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നാണ് അദ്ദേ​ഹം പറയുന്നു. കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. നിലവിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. 12.30 നുള്ള വിമാനത്തിൽ ദില്ലിയിലേക്ക് പോയേക്കും. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വംനിർബന്ധിക്കുന്നതായാണ് വിവരം.

  • 09 Jun 2024 07:50 AM (IST)

    സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്ലെന്ന് കോൺ​ഗ്രസ്

    സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുക്കില്ലെന്നു തൃണമൂൽ കോൺ​ഗ്രസ് വ്യക്തമാക്കി. സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണുമെന്നാണ് ശശി തരൂർ പ്രതികരിച്ചത്.

  • 09 Jun 2024 07:24 AM (IST)

    രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മോദി

    സത്യാപ്രതിജ്ഞാ ചടങ്ങു നടക്കുന്ന ഇന്ന് രാവിലെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി. രാ​ജ്ഘട്ടിലെ മഹാത്മാ​ഗാധിയുടെ സമാധിയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. എ. ബി വാജ്പേയ് സ്മാരകത്തിലും ദേശീയ യുദ്ധ സ്മാരകത്തിലും എത്തി അദ്ദേഹം ആദരം അർപ്പിച്ചു. തലസ്ഥാനത്ത് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്.

  • 09 Jun 2024 06:32 AM (IST)

    PM Modi Swearing-in Ceremony 2024: നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങൾ ലഭിച്ചേക്കും…

    പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലു സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. ജെ ഡി യുവിന് രണ്ടും മന്ത്രി സ്ഥാനങ്ങളും ലഭിക്കും എന്നും വിലയിരുത്തുന്നു. റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് എന്നിവരാണ് ടി ഡി പിയിലെ മൂന്ന് പേർ എന്നാണ് വിവരം. നാലാമന്‍ ആരെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരായിരിക്കും ജെ ഡി യു മന്ത്രിമാര്‍. സ്പീക്കര്‍ പദവി ബി ജെ പി വിട്ടുകൊടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്..

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ