Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

Mahakumbh Prayagraj fire Updates : മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19ലാണ് തീപിടിത്തമുണ്ടായത്. പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ എത്തിച്ചു. വൈകുന്നേരം 4.30-ഓടെയാണ് തീപിടിത്തമുണ്ടായത്

Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

തീപിടിത്തം

Published: 

19 Jan 2025 | 06:41 PM

പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ വന്‍തീപിടിത്തം. പതിനെട്ടോളം കൂടാരങ്ങള്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായി. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19ലാണ് തീപിടിത്തമുണ്ടായത്. പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ എത്തിച്ചതായി കുംഭമേള ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം സംസാരിച്ചെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

“വളരെ ദുഃഖകരം. മഹാ കുംഭത്തിലെ തീപിടിത്തം ഏവരെയും ഞെട്ടിച്ചു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉറപ്പാക്കുന്നുണ്ട്‌. എല്ലാവരുടെയും രക്ഷയ്ക്കായി ഞങ്ങൾ ഗംഗാ മാതാവിനോട് പ്രാർത്ഥിക്കുന്നു”-മഹാകുംഭമേളയുടെ ഔദ്യോഗിക ‘എക്‌സ്’ ഹാന്‍ഡിലില്‍ കുറിച്ചു. സംഭവസ്ഥലത്തിന് ചുറ്റുമുള്ള ടെന്റുകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന സന്യാസിമാരെയും ഭക്തരെയും സഹായിക്കുന്നതിനായി സര്‍ക്കാരിന്റെയും, ആരോഗ്യവകുപ്പിന്റെ ഒരു സംഘം അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും, സംഭവം സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗീതാ പ്രസ് ടെന്റിലെ രണ്ട് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് അത് സമീപ ടെന്റുകളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം 4.30-ഓടെയാണ് തീപിടിത്തമുണ്ടായത്.

ഗീതാ പ്രസ്സിന്റെ ടെന്റിലെ സെക്ടർ 19 ൽ വൈകുന്നേരം 4.30 നാണ്‌ തീപിടുത്തമുണ്ടായതെന്ന്‌ പ്രയാഗ്‌രാജ് ഡിഎം രവീന്ദ്ര കുമാർ പറഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള പത്ത് ടെന്റുകളിലേക്കും തീ പടര്‍ന്നു. പൊലീസും അധികൃതരും ഉടന്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം; എത്തുന്നത് 40 കോടിയിലധികം ആളുകൾ; ചിലവ് 7000 കോടി; എന്താണ് മഹാകുംഭമേളയുടെ പ്രാധാന്യം

തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയാന്‍ വിവരശേഖരണം നടത്തുകയാണെന്ന്‌ മഹാകുംഭമേള ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) വൈഭവ് കൃഷ്ണൻ പറഞ്ഞു. ടെന്റുകളും ചില വസ്തുക്കളും മാത്രമേ കത്തിനശിച്ചിട്ടുള്ളൂവെന്നും, തീപിടിത്തം നിയന്ത്രണവിധേയമായതായും അദ്ദേഹം അറിയിച്ചു.

ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ജനുവരി 18 വരെയുള്ള കണക്കുകള്‍ പ്രകാരം 77.2 മില്യണിലധികം ഭക്തര്‍ ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി. ഞായറാഴ്ച 46.95 ലക്ഷത്തിലധികം ഭക്തര്‍ പുണ്യസ്‌നാനം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തവണ 45 കോടിയിലധികം ആളുകൾ മഹാകുംഭത്തിൽ പങ്കെടുക്കുമെന്നാണ് യുപി സര്‍ക്കാര്‍ വിലയിരുത്തുന്നത്. മഹാ കുംഭമേളയിലെ ആദ്യത്തെ അമൃത് സ്നാൻ (ഷാഹി സ്നാൻ) ജനുവരി 15ന് പുലര്‍ച്ചെയാണ് തുടങ്ങിയത്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ