Maha Kumbh Stampede: മഹാ കുംഭമേള അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

Stampede Breaks Out at Maha Kumbh in Prayagraj: സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോ​ഗി സർക്കാർ. ഇതിനായി മൂന്നാം​ഗ അന്വേഷണ സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രൂപികരിച്ച സമിതിയിൽ വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍, മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അറിയിച്ചു.

Maha Kumbh Stampede: മഹാ കുംഭമേള അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

Maha Kumbh Stampede

Published: 

30 Jan 2025 | 06:58 AM

ഉത്തർപ്രദേശ്:പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ കഴിഞ്ഞ ദിവസം ഉണ്ടായ തിക്കും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോ​ഗി സർക്കാർ. ഇതിനായി മൂന്നാം​ഗ അന്വേഷണ സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രൂപികരിച്ച സമിതിയിൽ വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍, മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അറിയിച്ചു.

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരി​ഹാരം നൽകുമെന്നും യോ​ഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം പോലീസിൻ്റെ വീഴ്ചകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് വ്യക്തമാക്കി. എങ്ങനെയാണ് ഇത്തരം ഒരു ദുരന്തം സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം പ്രധാനമാണ്. ഇതിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് മഹാ കുംഭമേള സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:മഹാകുംഭ മേളയ്ക്കിടെ തിക്കിലും തിരക്കലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി; 60ലേറെ പേർക്ക് പരിക്ക്

 

അതേസമയം മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്നവരെ സഹായിക്കാൻ ഉത്തർപ്രദേശ് സർക്കാർ 1920 എന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. മൗനി അമാവാസിയോടനുബന്ധിച്ച് അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഡിഐജി വിശദീകരിച്ചു. അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി